കഴിഞ്ഞ വര്‍ഷത്തെ മള്‍ട്ടിബാഗേഴ്‌സില്‍ പലതും കനത്ത നഷ്ടത്തില്‍

ഓഹരി സൂചികകളില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെൻസെക്സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ നഷ്ടത്തിലായി. വ്യക്തിഗത ഓഹരികളുടെ മുന്നേറ്റം പരിശോധിച്ചാല്‍ 2024ല്‍ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയ പല ഓഹരികളും ഇപ്പോള്‍ കനത്ത നഷ്ടത്തിലാണെന്ന് കാണാം. 2023-24 സാമ്പത്തിക വർഷം 900 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയ ചില ഓഹരികള്‍ക്ക് 2024-25 സാമ്ബത്തിക വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്ബോള്‍ കാലിടറി. ഫാർമ, ഇൻഫ്ര, റിയല്‍ എസ്റ്റേറ്റ്Read More →

തക്കാളി വില വീണ്ടും സെഞ്ചറിയടിച്ചു

വഡോദര: രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില 85-90 രൂപ നിരക്കിലുമാണ്. ഉൾനാടൻ കടകളിൽ വില 100 രൂപയ്ക്കടുത്തുമായിട്ടുണ്ട്. ഓണക്കാലത്തിന് പിന്നാലെയാണ് കേരളത്തിൽ തക്കാളി വില കുതിപ്പ് തുടങ്ങിയത്. ഓണത്തിന് വില കിലോയ്ക്ക് 20-25 രൂപയായിരുന്നു. സെപ്റ്റംബറിലെ അവസാന ആഴ്ചയിലാണ് വില കിലോയ്ക്ക് 60 രൂപ കടന്നത്. തുടർന്ന്,Read More →

മുംബൈ: ഇലക്ട്രിക് ടൂവിലർ നിർമാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഓഹരി വിലയിൽ ഇടിവ്. തിങ്കളാഴ്ച മാത്രം എട്ട് ശതമാനം ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്. കഴിഞ്ഞ ആറ് ദിവസമായി ഒലയുടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ആഗസ്റ്റിൽ വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഓഹരി വിപണിയിൽ ഒലക്ക് തിരിച്ചടിയേറ്റിരുന്നു. 20 ശതമാനം ഇടിവാണ് ഒരു മാസം കൊണ്ട് കമ്പനിക്ക് ഉണ്ടായത്. ഐ.പി.ഒയിൽ 76 രൂപക്കാണ് ഒല ഓഹരികൾ ലിസ്റ്റ്Read More →

മരണമണി വിധിച്ചവർക്കു മുന്നിൽ അതിജീവനത്തിന്‍റെ പുതിയ സിഗ്നൽ വേഗങ്ങളും പ്രതീക്ഷകളുടെ ശൃംഖലകളും തീർക്കുകയാണ് ബി.എസ്.എൻ.എൽ കേരള സർക്കിൾ. കഴിഞ്ഞ അഞ്ചു വർഷം നഷ്ടത്തിലായിരുന്നു. വി.ആർ.എസ് സൃഷ്ടിച്ച മന്ദത ഒരുഭാഗത്ത്, മറുഭാഗത്താകട്ടെ, സ്വകാര്യസേവന ദാതാക്കളുടെ അതിവേഗ കടന്നുകയറ്റവും. പരിമിതികളുടെ പെരുമഴക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷക്കാലത്തെ കണക്കുകൾ പ്രതീക്ഷകളുടെ പരിധിവരകളെ മാറ്റിയെഴുതുകയാണ്. 2023-24 കാലയളവിലെ ലാഭം 63 കോടിയാണ്. 1859 കോടിയാണ് ഇക്കാലയളവിലെ ആകെ വരുമാനം. ഈ സാമ്പത്തിക വർഷം 2300 കോടിയാണ്Read More →

സമ്പദ് വ്യവസ്ഥ​യെ ഉത്തേജിപ്പിക്കാൻ ചൈന പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് ഇന്ത്യൻ ഓഹരി വിപണിക്ക് ക്ഷീണമായി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ പിൻവലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൈനീസ് ഓഹരി വിപണിയിലേക്ക് കൂട്ടത്തോടെ പണമൊഴുക്കുന്നു. ഒരാഴ്ചക്കിടെ, ചൈനയിലെ ഓഹരി സൂചിക 25 ശതമാനമാണ് ഉയർന്നത്. ഇൗ കാലയളവിൽ ഇന്ത്യൻ വിപണി കൂപ്പുകുത്തുകയും ചെയ്തു. 16 ലക്ഷം കോടി രൂപയാണ് അഞ്ചു ദിവസത്തിനിടെ ഇന്ത്യയിൽ നിക്ഷേപകർക്ക് നഷ്ടം. 25000 കോടി രൂപ വിദേശ നിക്ഷേപ സ്ഥാപനങ്ങൾRead More →