യാത്രാവരുമാനത്തില്‍ ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ‘1000 കോടി ക്ലബ്ബി’ല്‍; കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരം

തീവണ്ടിയാത്രാവരുമാനത്തിൽ ഇന്ത്യയിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ‘1000 കോടി ക്ലബ്ബി’ൽ ഇടംപിടിച്ചു. ന്യൂഡൽഹിയാണ് മുന്നിൽ. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയിൽവേ ഇന്ത്യയിൽ നടത്തിയ (2023-2024) സ്റ്റേഷൻ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം. ന്യൂഡൽഹി സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷൻ പിന്നിലുണ്ട്. ചെന്നൈ സെൻട്രലിന് 1299 കോടി രൂപയുണ്ട്. വരുമാനം വർധിപ്പിച്ച് കേരളത്തിലെ എട്ടു റെയിൽവേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തിൽ മുൻപിൽRead More →

ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടാകുന്ന കാലമാണ് നമ്മുടെ സ്വപ്നം: നരേന്ദ്രമോദി

ലഖ്നൗ: ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പുകൾ(Indian Chips) ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ(India Expo Mart) ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അർധചാലക ശക്തികേന്ദ്രമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർധചാലക നിർമാണത്തിൽ ഇതിനകം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾRead More →

ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകളായി

തിരുവനന്തപുരം: രാജ്യത്ത് 4ജി(4G) വിന്യാസം തുടരുന്നതിനിടെ കേരളത്തില്‍ നാഴികക്കല്ല് പിന്നിട്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍(BSNL). കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം(Telecom Ministry) ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക് സഹിതമാണ് ടെലികോം മന്ത്രാലയത്തിന്‍റെ ട്വീറ്റ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജിയുടെ കരുത്തിലാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം. 1,000 towers of Indian 4G – the icing onRead More →

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ 15ന്റെ 128 ജി.ബി ബേസ് മോഡലിന്റെ വില 79,000ത്തിൽനിന്ന് 69,000 ആയാണ് കുറച്ചത്. 128 ജി.ബിയുടെ 15 പ്ലസിനും 10,000 രൂപയുടെ കുറവുണ്ട്. രണ്ടുവർഷം മുമ്പിറങ്ങിയ 14 സീരീസിന്റെ ബേസ്Read More →

ന്യൂഡൽഹി: സെബി മേധാവി മാധബി ബുച്ചിനെതിരെ വീണ്ടും വിമർശനവുമായി ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച്. ആഴ്ചകളായി സെബി മേധാവി തുടരുന്ന മൗനത്തിലാണ് വിമർശനം. പുതുതായി ഉയർന്ന് വരുന്ന ഓരോ വിഷയത്തിലും സെബി മേധാവി മൗനം തുടരുകയാണെന്ന് ഹിൻഡൻബർഗ് റിസർച്ച് വിമർശിച്ചു. സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മഹീന്ദ്ര & മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ.റെഡ്ഡീസ്, പിഡിലൈറ്റ് തുടങ്ങിയ കമ്പനികൾ പണം നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മൗനം തുടരുന്നRead More →