വിപ്ലവം രചിക്കാൻ BSNLന്റെ ‘സര്‍വത്ര’ പദ്ധതി; പോകുന്നിടത്തൊക്കെ ഇനി വീട്ടിലെ Wi-Fi കിട്ടും

വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാല്‍ എങ്ങനെയിരിക്കും? മൊബൈല്‍ ഡാറ്റയ്‌ക്ക് വേണ്ടി റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്തുകയും ചെയ്യാം, വർഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം. അത്തരമൊരു വിപ്ലവ പദ്ധതിയുമായാണ് ബിഎസ്‌എൻഎല്‍ രംഗത്തെത്തുന്നത്. അതിവേഗ ഇന്റർനെറ്റ് സർവത്ര ലഭ്യമാകുന്ന ‘സർവത്ര’ പദ്ധതിയാണ് ബിഎസ്‌എൻഎലിന്റെ പുതിയ പ്രഖ്യാപനം. ഗ്രാമീണരിലേക്ക് അതിവേഗ ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്‌എൻഎല്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവി ‘സർവത്ര’ സേവനം ആരംഭിച്ചത്. BSNL ഉപയോക്താക്കള്‍ക്ക് അവരുടെRead More →

2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2045ഓടെ രാജ്യത്ത് തൊഴില്‍ശേഷിയിലേക്ക് ഏകദേശം 18 കോടി ജനങ്ങള്‍ കൂടി എത്തുമെന്ന് പ്രവചനം. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകും. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തൊഴില്‍ശേഷി കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍രംഗത്തേയ്ക്ക് കടന്നുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ 96 കോടി ജനങ്ങളാണ് തൊഴിലെടുക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യയിലെ ജോലി ചെയ്യുന്നവര്‍ (25-64 വയസ്സ് പരിധിയിലുള്ളവര്‍) മൊത്തം ജനസംഖ്യയ്ക്ക് ആനുപാതികമായി ഉയരുകയാണ്.Read More →

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ 114% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഭവന വായ്‌പാ സ്ഥാപനമായ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന്‌ ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്‌തു. 114 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ഇന്ന്‌ വ്യാപാരം തുടങ്ങിയത്‌. 70 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ 150 രൂപയില്‍ ലിസ്റ്റ്‌ ചെയ്യുകയും 161 രൂപ വരെ വ്യാപാരത്തിന്റെ ആദ്യമിനുട്ടുകളില്‍ ഉയരുകയും ചെയ്‌തു. വിപണി പ്രതീക്ഷിച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ബജാജ്‌ ഫിനാന്‍സ്‌ നല്‍കിയത്‌. 107 ശതമാനം പ്രീമിയമാണ്‌ ഈRead More →

ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

മുംബൈ: കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ഉള്ളി, ബസ്മതി അരി എന്നിവയുടെ മിനിമം വില പരിധി സര്‍ക്കാര്‍ ഒഴിവാക്കി. ഉള്ളിയുടെ കയറ്റുമതി തീരുവ 40 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി സര്‍ക്കാര്‍ പകുതിയാക്കി. സെപ്റ്റംബര്‍ 14 മുതലാണ് തീരുവ വെട്ടിക്കുറയ്ക്കുന്നത്. മെയ് 4 മുതല്‍ 40 ശതമാനം കയറ്റുമതി തീരുവ നിലവില്‍ വന്നിരുന്നു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളിയുടെയും ബസ്മതി അരിയുടെയും മിനിമം കയറ്റുമതി വിലRead More →

അപകടങ്ങള്‍ക്ക് കാരണം പരിശീലനത്തിലെ അപാകതയോ? പൈലറ്റുമാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

ന്യൂഡൽഹി: പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഫ്ലയിങ് ട്രെയ്‌നിംഗ് ഒര്‍ഗനൈസേഷനുകളിലാണ് (എഫ്.ടി.ഒ) ഓഡിറ്റ് നടത്തുക. 33 എഫ്.ടി.ഒ കളില്‍ നവംബര്‍ മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫീസിന്റെ അറിയിപ്പില്‍ പറഞ്ഞു. ട്രെയിനിംഗ് സെന്ററുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രവര്‍ത്തന രീതികള്‍, പരിശീലന നിലവാരംRead More →