‘വിദേശമദ്യ കയറ്റുമതി’ ചട്ടഭേദഗതി; പ്രതീക്ഷയോടെ വ്യവസായ ലോകം

തിരുവനന്തപുരം: വിദേശമദ്യം(Foreign Liquor) കയറ്റുമതി(Export) ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ(Rules) ഇളവുകൾ നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ പുതിയ മദ്യനയത്തിൽ പരിഗണിച്ചേക്കും. സംസ്ഥാനത്തിൻ്റെ കയറ്റുമതിയിലും വിദേശനാണയ വിനിമയത്തിലും(Forex Reserve) വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുന്നതാണ് ഈ നീക്കം. കേരളത്തിൽ നിർമിക്കുന്ന വിദേശമദ്യം (IMFL) മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ നിലവിലുള്ള സങ്കീർണതകൾ പൂർണമായും ഇതോടെ ഇല്ലാതാകും.കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ 9 സുപ്രധാന നിർദേശങ്ങളാണ് ഉണ്ടായിരുന്നത്.Read More →

ബംഗ്ലാദേശ് പ്രക്ഷോഭം: അദാനിക്കും പണികിട്ടി; കമ്പനി പ്രതിസന്ധിയിൽ ?

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവർ പ്രതിസന്ധിയെ അഭിമുഖീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രക്ഷോഭത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണ് കമ്പനിയുടെ പ്രതിസന്ധിക്കുള്ള കാരണം.   800 മില്യൺ ഡോളറാണ് അദാനി പവറിന് ബംഗ്ലാദേശ് നൽകാനുള്ളത്. ബംഗ്ലാദേശിലെ പ്രതിഷേധങ്ങളെ തുടർന്ന് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെക്കുകയും ഇടക്കാല സർക്കാർ രാജ്യത്ത് അധികാരത്തിൽ വരികയും ചെയ്തിരുന്നു. അദാനിയിൽ നിന്നും വാങ്ങിയ വൈദ്യുതിക്കുള്ള പണം ബംഗ്ലാദേശിലെ പുതിയ സർക്കാർ നൽകിയില്ലെങ്കിൽ കമ്പനിയിൽ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.Read More →

അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ തകർച്ച

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കും സെബി 5 വർഷത്തെ വിലക്കും കനത്ത പിഴയും വിധിച്ച പശ്ചാത്തലത്തിൽ, ഗ്രൂപ്പിന് കീഴിലെ കമ്പനിയുടെ ഓഹരികൾ ഇന്ന് നേരിട്ടത് വൻ തകർച്ച. മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ബിഎസ്ഇയിൽ 14 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരി നിലവിലുള്ളത് 13.34% താഴ്ന്ന് 204 രൂപയിൽ. റിലയൻസ് പവർ 4.99% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 34.45Read More →

അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി

മുംബൈ: പ്രമുഖ വ്യവസായിയായ അനിൽ അംബാനിക്ക്(Anil Ambani) വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi) അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. റിലയൻസ് ഹോം ഫിനാൻസ് (RHFL) എന്ന കമ്പനിയിലെ ഫണ്ട് തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. കൂടാതെ 25 കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരർക്കും ഫണ്ട് വക മാറ്റിയതിനെത്തുടർന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനിൽ അംബാനിയെ കൂടാതെRead More →

മ​ല​പ്പു​റം: ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ 34 വ​ർ​ഷ​ത്തെ അ​ഭി​മാ​ന​ച​രി​ത്ര​വു​മാ​യി മു​ന്നേ​റു​ന്ന സ​ഫാ ഗ്രൂ​പ്പി​ന്റെ ആ​ഗോ​ള വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക്ലാ​ര​സ് ഡി​സൈ​ന​ർ ജ്വ​ല്ല​റി​യു​ടെ ഹോ​ൾ​സെ​യി​ൽ ഡി​വി​ഷ​ൻ ആ​ഗ​സ്റ്റ് 22ന് ​ദു​ബൈ ദേ​ര ഗോ​ൾ​ഡ് സൂ​ക്കി​ൽ ആ​രം​ഭി​ച്ചു. സൗ​ദി പ്ര​ഷ്യ​സ് മെ​റ്റ​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ ഗ​നി ബ​ക്കൂ​ർ അ​ൽ സാ​യെ​ഖ്, വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ലി സ​ലേ​ഹ് ബാ​തെ​ർ​ഫി അ​ൽ കി​ന്ധി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.Read More →