രാജ്യത്തെ 95 ശതമാനം പേർക്കും ഇൻഷുറൻസില്ല
മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും മറ്റും ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദയനീയസ്ഥിതി വെളിപ്പെടുത്തിയുള്ള റിപ്പോർട്ട്. യു.പി.ഐ ഇടപാടുകൾ വ്യാപകമാക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിലെ ശുഷ്‍കാന്തി എന്നിവ മാതൃകയാക്കി ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ശ്രമം വേണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദേബാശിഷ് പാണ്ഡ അഭ്യർഥിച്ചു. രാജ്യം റിപ്പബ്ലിക്കായി നൂറുവർഷം പൂർത്തിയാകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്Read More →
