ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ്Read More →

മുൻ ആർബിഐ ഗവർണർ എസ് വെങ്കിട്ടരാമൻ അന്തരിച്ചു

ചെന്നൈ: റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. 8-ാമത്തെ ആർബിഐ ഗവർണറായിരുന്നു എസ് വെങ്കിട്ടരാമൻ. 1990 മുതൽ 1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥൻ ഉൾപ്പെടെ രണ്ട് പെൺമക്കളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവര്ണയിരുന്ന എസ് വെങ്കിട്ടരാമൻ 1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.Read More →

ഇന്ത്യൻ ജിഡിപി നാല് ട്രില്യൺ ഡോളറിൽ; നാലാമത്തെ സാമ്പത്തിക ശക്തിയാകുന്നതിന്റെ തൊട്ടടുത്ത്

ന്യൂഡൽഹി: ആഗോള സാമ്പത്തിക ശക്തിയായി വളരാൻ കുതിക്കുന്ന ഇന്ത്യ, മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പദാനം അഥവാ ജിഡിപി നാല് ട്രില്യൺ (4 ലക്ഷം കോടി) ഡോളർ എന്ന നിർണായക നിലവാരം മറികടന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജിഡിപിയുടെ നാമമാത്ര മൂല്യം (നോമിനൽ ജിഡിപി) നാല് ട്രില്യൺ ഡോളർ മറികടന്നത്. ഇതോടെ അ‍ഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടനയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തോട് ഒരു പടി കൂടിRead More →

റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; യാത്ര വൈകിപ്പിക്കാനെന്ന് ജീവനക്കാര്‍

തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ആദ്യമായി സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ പേരില്‍  കേരളത്തിലും തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയാണ്Read More →

പുതിയ ഉപഭോക്താക്കൾക്ക് ഇഎംഐ കാർഡുകൾ നൽകുന്നത് ബജാജ് ഫിനാൻസ് താൽക്കാലികമായി നിർത്തിവച്ചു

പുനെ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവിനെ തുടർന്ന് പുതിയ ഉപഭോക്താക്കൾക്ക് ‘നിലവിലുള്ള അംഗത്വ തിരിച്ചറിയൽ’ കാർഡുകൾ നൽകുന്നത് ബജാജ് ഫിനാൻസ് ലിമിറ്റഡ് താൽക്കാലികമായി നിർത്തിവച്ചു. ആർ‌ബി‌ഐ നിരീക്ഷിച്ച പോരായ്മകൾ പരിഹരിക്കുന്നത് വരെ പുതിയ ഉപഭോക്താക്കൾക്കുള്ള ഇഷ്യു താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചു. ബജാജ് ഫിനാൻസ് കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്തുന്നില്ലെന്നും സാധാരണ ബിസിനസ്സിൽ ഡീലർ സ്റ്റോറുകളിൽ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ധനസഹായം നൽകുന്നത് തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. ഡിജിറ്റൽRead More →