കാര്‍ലൈലിന് 5.91 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി, സ്‌പൈസ് ജെറ്റ് ഓഹരി ഉയര്‍ന്നു
ന്യൂഡല്‍ഹി: കാര്‍ലൈല്‍ ഗ്രൂപ്പിന്റെ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ് യൂണിറ്റായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സിന് 5.91 ശതമാനം ഓഹരി നല്‍കാന്‍ സ്‌പൈസ് ജെറ്റ്. ഇതിനായുള്ള ഓഹരിയുടമകളുടെ അനുമതി കമ്പനിയ്ക്ക് ലഭ്യമായി. തുടര്‍ന്ന് കമ്പനി ഓഹരി 7.20 ശതമാനം ഉയര്‍ന്നു. 31.42 രൂപയിലായിരുന്നു ക്ലോസിംഗ്. ഓഹരിയൊന്നിന് 48 രൂപ നിരക്കിലാണ് വാങ്ങല്‍. അതായത് മികച്ച പ്രീമിയത്തില്‍. പ്രൊമോട്ടര്‍ അജയ് സിങ്ങിന് 20 ശതമാനം ഇക്വിറ്റി ഓഹരികള്‍ നല്‍കാനും എയര്‍ലൈനിന് പദ്ധതിയുണ്ട്. അദ്ദേഹം ഓഹരി 10Read More →





