അനിൽ അംബാനി ഇ.ഡിക്കുമുന്നിൽ ഹാജരായി
മുംബൈ: വിദേശനാണ്യ നിയമ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായി റിലയൻസ് എ.ഡി.എ ഗ്രൂപ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ പത്തിന് ദക്ഷിണ മുംബൈയിലെ ഇ.ഡി ഓഫിസിലെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത പുതിയ കേസിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020ൽ അനിൽRead More →

