മുംബൈ: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ ഏഴ് കമ്പനികളുടേയും വിപണി മൂല്യം കഴിഞ്ഞയാഴ്ച ചോര്‍ന്നു. 65,656.36 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിട്ടത്. ഏതാണ്ട് മാറ്റമില്ലാതെയാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 45.45 പോയിന്റ് അഥവാ 0.07 ശതമാനവും നിഫ്റ്റി 34.75 പോയിന്റ് അഥവാ 0.18 ശതമാനവും മാത്രം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവ മാത്രമാണ് എംക്യാപ് ഉയര്‍ത്തിയത്.Read More →

പനാജി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ (ഡിജിഎഫ്ടി) ഉദ്യോഗസ്ഥരെ ‘ഇന്‍വെസ്റ്റ് ഇന്ത്യ’ യിലേയ്ക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഇതുവഴി കയറ്റുമതിയും നിക്ഷേപവും പ്രോത്സാഹിപ്പിക്കപ്പെടും. നിക്ഷേപ സൗഹൃദ സംവിധാനം രൂപപ്പെടുത്തുന്ന ഏജന്‍സിയാണ് ‘ഇന്‍വെസ്റ്റ് ഇന്ത്യ.’ ഡിജിഎഫ്ടി പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കാനും ഉദ്ദേശിക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തവേയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശ നിക്ഷേപകരെ സഹായിക്കുന്നതിനായി രൂപം കൊണ്ടRead More →

മുംബൈ: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 45.42 പോയിന്റുയര്‍ന്ന് 62547.11 ലെവലിലും നിഫ്റ്റി 34.75 പോയിന്റ് ഉയര്‍ന്ന് 18534.1 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി 4 ശതമാനവും മീഡിയ 3 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 2.5 ശതമാനവും ഉയര്‍ന്നപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ .7-2 ശതമാനം ഇടിവ് നേരിട്ടു. ന്യൂക്ലിയസ് സോഫ്‌റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ട്‌സ്,Read More →

ഒഡിഷ ട്രെയിൻ ദുരന്തം: ക്ലെയിമുകൾ തീർപ്പാക്കുന്ന വ്യവസ്ഥകളിൽ ഇളവ് നൽകി എൽ.ഐ.സി

ന്യൂഡൽഹി: ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തമുണ്ടായതിന് പിന്നാലെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിച്ച് എൽ.ഐ.സി. ചെയർമാൻ സിദ്ധാർഥ് മൊഹന്തിയാണ് ഇളവുകൾ അനുവദിച്ച വിവരം അറിയിച്ചത്. ക്ലെയിമുകൾ തീർപ്പാക്കുന്ന വ്യവസ്ഥകളിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം അതീവ ദുഃഖമുണ്ടാക്കിയെന്ന് എൽ.ഐ.സി ചെയർമാൻ അറിയിച്ചു. ട്രെയിൻ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ എൽ.ഐ.സി പ്രതിജ്ഞബദ്ധമാണ്. സാമ്പത്തികമായി അവർക്ക് ആശ്വാസം നൽകാൻ എത്രയും പെട്ടെന്ന് എൽ.ഐ.സി പോളിസികളുടെ ക്ലെയിമുകൾRead More →

ദില്ലി: പാപ്പരത്ത നടപടി നേരിടുന്ന ആഭ്യന്തര വിമാന കമ്പനിയായ ഗോ ഫസ്റ്റ്, ആറ് മാസത്തെ പുനരുജ്ജീവന പദ്ധതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) സമർപ്പിച്ചതായി റിപ്പോർട്ട്.   പൂനെ, ബാഗ്‌ഡോഗ്ര, ഗോവ റൂട്ടുകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഗോ ഫസ്റ്റ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 26 വിമാനങ്ങൾ, 400 പൈലറ്റുമാരും അടങ്ങുന്ന പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് ജൂൺ 4 വരെയുള്ളRead More →