കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 44,040 രൂപയായിരുന്നു ഒരു പവന്‍റെ വില. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 44,320 രൂപ. ഈ മാസത്തിലെ ഏറ്റവം കൂടിയ വിലയായ 44,800 രൂപ ജൂൺ രണ്ടിന് രേഖപ്പെടുത്തി.Read More →

വാഷിങ്ടൺ: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ഒാപ്പൺ കമിറ്റി യോഗത്തിന് ശേഷം പലിശനിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് ​യു.എസ് കേന്ദ്രബാങ്ക് തീരുമാനിക്കുകയായിരുന്നു. മാർച്ച് 2022 മുതൽ 10 തവണയാണ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ വർധിപ്പിച്ചത്. അതേസമയം, പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും നിരക്കുയർത്തേണ്ടി വരുമെന്ന സൂചനയും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നൽകുന്നുണ്ട്. ജൂൺ 13ന് തുടങ്ങിയ രണ്ട് ദിവസ​ത്തെ യോഗത്തിനൊടുവിലാണ് നിർണായകRead More →

പുതിയ എഐ മോഡല്‍ നിര്‍മ്മിക്കാന്‍ സോഹോ, ശ്രീധര്‍ വെമ്പു മേല്‍നോട്ടം വഹിക്കും

ന്യൂഡല്‍ഹി: ഓപ്പണ്‍ എഐയുടെ ജിപിടി, ഗൂഗിളിന്റെ പിഎല്‍എം 2 മോഡലുകള്‍ക്ക് സമാനമായി, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (സാസ്) ഭീമന്‍,സോഹോ സ്വന്തമായി എഐ ഭാഷാ മോഡല്‍ (എല്‍എല്‍എം) നിര്‍മ്മിക്കുന്നു. സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പുവാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഹ്രസ്വകാലത്തില്‍ ചാറ്റ്ജിപിടിയുമായി ഇന്റഗ്രേഷനുണ്ടാക്കി. എന്നാല്‍ പുതിയ ജോലികള്‍ സംഗ്രഹിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ള, സ്വന്തമായ ലാംഗ്വേജ് മോഡല്‍ ഇപ്പോള്‍ തങ്ങള്‍ നിര്‍മ്മിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല, സോഹോ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എക്സ്പീരിയന്‍സ് വൈസ്Read More →

അനധികൃത വാണിജ്യ സന്ദേശങ്ങള്‍ക്ക് തടയിടാന്‍ ട്രായ് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നു

ന്യൂഡല്‍ഹി: അനധികൃതമായി വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടു. ഇത്തരം വാണിജ്യ സന്ദേശങ്ങള്‍ തടയാനായി നിര്‍മ്മിത ബുദ്ധി (എഐ)യുടേയും മെഷ്യന്‍ ലേണിംഗിന്റെയും (എംഎല്‍) സഹായം തേടണം. സ്വീകരിച്ച നടപടികളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി ടെലികോം റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തതും സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ വാണിജ്യRead More →

കോയമ്പത്തൂരിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

Lകോയമ്പത്തൂർ: ലുലു ഇനി തമിഴ്നാട്ടിലും. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് കോയമ്പത്തൂരിൽ തുറന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ ഉദ്ഘാടനം നിർവഹിച്ചു. കോയമ്പത്തൂർ അവിനാശി റോഡിലെ ലക്ഷ്മി മിൽസ് കോമ്പൗണ്ടിലാണ് ഹൈപ്പർ മാർക്കറ്റ്. ലുലു ഗ്രൂപ്പിന്‍റെ തമിഴ്നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അബൂദബിയിൽ എം.എ. യൂസുഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട് സർക്കാറുമായി ഒപ്പിട്ട ധാരണാപത്രത്തിന്‍റെRead More →