9 ശതമാനം ഉയര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി
ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി, മെട്രോ ബ്രാന്‍ഡ്സ് ബുധനാഴ്ച 9 ശതമാനം ഉയര്‍ന്നു. 90 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഏകീകൃത ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 70 കോടി രൂപ നേടിയ സ്ഥാനത്താണിത്. വില്‍പന വരുമാനം 35 ശതമാനം ഉയര്‍ന്ന് 544 കോടി രൂപയായി. 19 സ്റ്റോറുകളാണ് കമ്പനി കൂടുതല്‍ കൂട്ടിച്ചേര്‍ത്തത്. 2023 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 115 സ്റ്റോറുകള്‍ കൂടുതല്‍ ചേര്‍ത്തു.Read More →


