9 ശതമാനം ഉയര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി

Spread the News

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി, മെട്രോ ബ്രാന്‍ഡ്സ് ബുധനാഴ്ച 9 ശതമാനം ഉയര്‍ന്നു. 90 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഏകീകൃത ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 70 കോടി രൂപ നേടിയ സ്ഥാനത്താണിത്.

വില്‍പന വരുമാനം 35 ശതമാനം ഉയര്‍ന്ന് 544 കോടി രൂപയായി. 19 സ്റ്റോറുകളാണ് കമ്പനി കൂടുതല്‍ കൂട്ടിച്ചേര്‍ത്തത്. 2023 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 115 സ്റ്റോറുകള്‍ കൂടുതല്‍ ചേര്‍ത്തു.

കമ്പനിയുടെ 14 ശതമാനം ഓഹരികളാണ് രേഖ ജുന്‍ജുന്‍വലായുടെ പക്കലുള്ളത്. കമ്പനി ഓഹരി 9 ശതമാനം ഉയര്‍ന്നതോടെ അവരുടെ ഹോള്‍ഡിംഗ് മൂല്യം 3672 കോടി രൂപയുടേതായി. ഒമ്‌നി-ചാനല്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്‌സ് വില്‍പ്പന ഈ ത്രൈമാസത്തില്‍ 33 കോടി രൂപയായും വര്‍ഷത്തില്‍ 162 കോടി രൂപയായും വളര്‍ന്നതായി കമ്പനി അറിയിക്കുന്നു.

ഓമ്‌നി-ചാനല്‍ വില്‍പ്പന ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയിലെ വളര്‍ച്ചാ കുതിപ്പ്, വര്‍ഷം തോറും 48 ശതമാനമായി തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *