ഹോണ്ടയുടെ  നാലു  പ്ലാന്റുകളിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നു

കൊച്ചി: കോവിഡ്-19 രണ്ടാം വരവിന്റെ ഗുരുതര സ്ഥിതി വിശേഷവും രാജ്യത്തിന്റെ പല നഗരങ്ങളും ലോക്ക്ഡൗണിലേക്കും നീങ്ങിയതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നാലു പ്ലാന്റുകളിലെ ഉല്‍പ്പാദനം മെയ് ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. മെയ് ഒന്ന് മുതല്‍ 15വരെയുള്ള താല്‍ക്കാലിക നിര്‍ത്തിവയ്ക്കല്‍ പ്രയോജനപ്പെടുത്താനായി ഈ കാലയളവില്‍ പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തും. കോവിഡ്-19ന്റെ മാറികൊണ്ടിരിക്കുന്ന സാഹചര്യവും വിപണിയുടെ തിരിച്ചുവരവും നോക്കി വരും മാസങ്ങളിലെ ഹോണ്ടയുടെ ഉല്‍പ്പാദന പരിപാടികള്‍Read More →

ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ നിയോബാങ്ക് സേവനം അവതരിപ്പിച്ചു

കൊച്ചി:  ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ ഇന്‍സ്റ്റന്‍റ് സേവിങ്സ് അക്കൗണ്ട് ഉള്‍പ്പടെയുള്ള നിയോബാങ്ക് സേവനം സേവനം അവതരിപ്പിച്ചു. മൂന്ന് മിനിറ്റകം ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടുന്ന സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് മാസവരുമാനക്കാരായ യുവാക്കള്ക്കായി ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ഫൈ ഒരുക്കിയിട്ടുള്ളത്. ശമ്പളക്കാരായ യുവാക്കള്‍ക്ക് പണം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാനും ചെലവഴിക്കാനും നിക്ഷേപിക്കാനും സഹായം നല്‍കുന്ന ഫിന്‍ടെക്ക് സംരഭമാണ് ബംഗളുരു ആസ്ഥാനമായ ഫൈ. യുവ പ്രൊഫഷനലുകളെയാണ് ഫൈ ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. മുന്‍Read More →

കേരളത്തിലെ ആദ്യത്തെ നിയോബാങ്ക് അവതരിപ്പിച്ച് ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഏസ്‌വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -ഏസ് മണി നിയോ ബാങ്ക് (Ace Money Neo Bank)- അവതരിപ്പിച്ചു.  യെസ് ബാങ്കിന്റെയും (YES Bank) ഐസിഐസിഐ (ICICI) ബാങ്കിന്റെയും സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്ക് പ്രവര്‍ത്തിക്കുക. നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തില്‍  സ്റ്റാര്‍ട്ട് അപ്പുകള്‍, കച്ചവട- ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവും. പ്രത്യേക ശാഖകളില്ലാത്ത,Read More →

ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ 24-ന് രാവിലെ പത്തിന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണ്‍രാമന്‍ ഷോറൂമിന്‍റെ ഉദ്ഘാടനം വിര്‍ച്വലായി നിര്‍വഹിക്കും. ഉദ്ഘാടനത്തിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും ഡയമണ്ട്Read More →

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാര്‍ത്ഥികളെ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു. കേരള തലത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 29ാം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി അഭിനന്ദിച്ചു. മണപ്പുറം സരോജിനി പദ്മനാഭന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍Read More →