മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്സ് 2019-20 പുരസ്കാരം കല്യാണ്‍ ജൂവലേഴ്സിന്
2020-02-12
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഉപയോക്താക്കളുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ഉപയോക്തൃ വോട്ടെടുപ്പില്‍ കല്യാണ്‍ ജൂവലേഴ്സിന് മികച്ച പിന്തുണയാണ് ലഭിച്ചത്. മുമ്പ് കല്യാണ്‍ ജൂവലേഴ്സിന്‍റെ യുഎഇ ഡിവിഷന്‍ ഈ അവാര്‍ഡ് തുടര്‍ച്ചയായി 4 തവണ സ്വന്തമാക്കിയിരുന്നു. ഉപയോക്തൃകേന്ദ്രീകൃതമായി വിശ്വാസ്യതയും ഗുണമേന്മയും സുതാര്യതയും നവീനമായ മാതൃകകളും ഉറപ്പാക്കുന്ന ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്സ്.Read More →

