സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് വഴി രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നRead More →





