റെക്കോഡ് ലാഭം: ജീവനക്കാർക്ക് എട്ടു മാസത്തെ ശമ്പളം ബോണസ് നൽകി സിംഗപൂർ എയർലൈൻ

ബ്ലൂംബെർഗ്: റെക്കോഡ് വാർഷിക ലാഭം നേടിയതിനു പിന്നാലെ ജീവനക്കാർക്ക് എട്ടുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് നൽകി സിംഗപൂർ എയർലൈൻ. അർഹരായ ജീവനക്കാർക്ക് 6.65 മാസത്തെ ശമ്പളത്തിനു തുല്യമായ തുക ലാഭവിഹിത -ബോണസ് നൽകും. ജീവനക്കാരുടെ മഹാമാരിക്കാലത്തെ കഠിനാധ്വാനത്തിനും ത്യാഗത്തിനും മാക്സിമം 1.5 മാസത്തെ ശമ്പളം എക്സ് ​ഗ്രേഷ്യ ബോണസായും നൽകുമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. മുതിർന്ന മാനേജ്മെന്റിന് അധികമുള്ള എക്സ്ഗ്രേഷ്യ ബോണസ് ലഭിക്കില്ല. ലാഭവിഹിത-ബോണസ് ഫോർമുല പ്രകാരമാണ് ജീവനക്കാർക്ക്Read More →

ഇന്ത്യയിലെ വൈദ്യുത കാർ വിൽപനയിൽ ടാറ്റ ഒന്നാമത്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്‌സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള എതിരാളികളേക്കാള്‍ വൈദ്യുത കാര്‍ വില്‍പനയില്‍ ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സണ്‍ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെRead More →

അറ്റാദായം 58 ശതമാനം വര്‍ധിപ്പിച്ച് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്

ന്യൂഡല്‍ഹി: ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 58 ശതമാനം ഉയര്‍ത്തി 412 കോടി രൂപയാക്കിയ കമ്പനി 1838.82 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന പാദത്തില്‍ വരുമാനം 1522.57 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്കെടുത്താല്‍ അറ്റാദായം 571.39 കോടി രൂപയും വരുമാനം 3039 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തില്‍ ഇത് യഥാക്രമം 352.37 കോടി രൂപയുംRead More →

വിലക്കുറവുള്ള യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ റെക്കോർഡ്

കൊച്ചി: ഇന്ധന വിലയിൽ വർധന. ബാരലിന് 79.32 ഡോളറാണ് ഇപ്പോഴത്തെ വില. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ ഏപ്രിലിൽ 80 ഡോളറിന് താഴേക്ക് ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. യുഎസിലെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻവർധന. ഇക്കഴിഞ്ഞ മാർച്ചിൽ പ്രതിദിനം 4.5 മില്യൺ ബാരലുകളാണ് കയറ്റുമതി നടത്തിയത്. ഇത് പ്രവചനങ്ങളെ മറികടന്നുള്ള റെക്കോർഡാണ്. ചൈനയിലെ ഓയിൽ ഡിമാൻഡ് വർധിച്ചതാണ് കയറ്റുമതി കുതിച്ചുയരാൻ പ്രധാന കാരണം. കോവിഡ് നിയന്ത്രണങ്ങൾക്കുRead More →

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തി റെയില്‍വെ നേടിയത് 2242 കോടി

കോവിഡ് മാഹാമാരിക്കാലത്ത് മുതിര്ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റ നടപടിയിലൂടെ മാത്രം 2022-23ല് റെയില്വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് റെയില്വെ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മാര്ച്ച് 20 നും 2022 മാര്ച്ച് 31നുമിടെ റെയില്വെക്ക് 1500 കോടിരൂപ അധികവരുമാനം ലഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര് ഗൗറാണ് വിവരാവകാശ നിയമപ്രകാരം റെയില്വെയില് നിന്ന് വിശദാംശങ്ങള് ആരാഞ്ഞത്.മുതിര്ന്ന പൗരന്മാര്ക്കുള്ള കണ്സഷന് റദ്ദാക്കിയതിലൂടെ റെയില്വെയ്ക്ക്Read More →