മാഫിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

തൃശൂര്‍: വലപ്പാട് പൈനൂരിലെ   മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്നു വന്ന ഓൾ കേരള പുരുഷ ഡബിള്‍സ് ‘മാഫിറ്റ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു .16  പ്രമുഖ ടീമുകള്‍ പങ്കെടുത്ത  ടൂര്‍ണമെന്റില്‍  കോഴിക്കോട് ഹരി & നസീം ജോഡി ജേതാക്കളായി.മാഫിറ്റ് ടീമിന്റെ മിൻഹാജ് & റോഷൻ ജോഡി  രണ്ടാം സ്ഥാനവും,എറണാകുളത്തുനിന്നും  അദിൻ & കമൽ ജോഡി മൂന്നാം സ്ഥാനവും, മാഫിറ്റ് ടീമിന്റെ ഷാനു & സാക്കിർ ജോഡി നാലാം സ്ഥാനവും നേടി.Read More →

ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു. അലൂറ,ആസ്ട്ര, ആര്‍ക്കേഡിയ, കസാബ്ലാങ്ക എന്നിങ്ങനെ ലളിതമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ബെഡ്റൂം സെറ്റാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളിലൊന്ന്. ഫ്ളൈറ്റ് എന്ന സോഫ സെറ്റും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വീട്ടാവശ്യത്തിനുള്ള ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് പുതിയ ശ്രേണി. മികച്ച നിലവാരം, രൂപകല്‍പ്പന, ഉപയോഗം തുടങ്ങിയവയുടെ സംയോജനമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. പോക്കറ്റിന് ചേര്‍ന്ന വിലയില്‍ ലഭ്യമാകും. ലിവിങ്Read More →

കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ആരോഗ്യ പാര്‍ക്ക് സ്ഥാപിച്ചത്. റിപബ്ലിക് ദിനത്തില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്രയധികം സജ്ജീകരണങ്ങളുള്ള പബ്ലിക് ഹെല്‍ത്ത്Read More →

ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് അമേരിക്കന്‍കമ്പനി കണ്ടെത്തിയാതായി റിപ്പോർട്ട് . യുഎസിലെ മസഷ്യുട്ടിലെ പിബോഡിയിലുള്ള പ്രൊഗേറിയ റിസര്‍ച്ച്‌ ഫൌണ്ടേഷനാണ് മരുന്ന് പുറത്തിറക്കിയത്. ഈഗര്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹായത്തോടെയാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സോക്കിന്‍വി എന്ന ഈ മരുന്ന് കഴിക്കുന്ന കുട്ടികളില്‍ അതിവേഗ വാര്‍ദ്ധക്യമുണ്ടാകുന്ന അവസ്ഥ കുറയ്ക്കുമെന്നും രണ്ടര വര്‍ഷത്തിലേറെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പ്രോഗേറിയയ്ക്കും അനുബന്ധ രോഗങ്ങള്‍ക്കുംRead More →

മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

തൃപ്രയാര്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണ പ്രചരണാര്‍ത്ഥം മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാലു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഒന്ന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആത്മാനന്ദ് (പുതിയകാവ്), അഭിമന്യു (കൊല്ലം), ദേവദത്ത് (വൈക്കം) എന്നിവരും ഗ്രൂപ്പ് രണ്ടില്‍ ആകാശ് (പാലക്കാട്), വരുണ്‍ ശൗരി (എറണാകുളം), സാരംഗ് ചന്ദ്ര (തൃശൂര്‍) എന്നിവരും, പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഒന്ന് വിഭാഗത്തില്‍  എന്‍. എം.Read More →