ആദിത്യ ബിര്‍ള ഗ്രൂപ്പ് ‘ബിര്‍ള ഓപസ്’ എന്ന പേരിൽ പെയിന്‍റ് ബിസിനസ് ആരംഭിക്കുന്നു

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്‍റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്‍റ് ബിസിനസിന്‍റെ ബ്രാൻഡ് നെയിം ‘ബിര്‍ള ഓപസ്’ എന്നാണെന്ന് പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തില്‍ ബിർള ഓപസിന്‍റെ വിപണി അവതരണം ഉണ്ടാകും. ഡക്കറേറ്റീവ് പെയിന്‍റ്സ് വിഭാഗത്തിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ബിർള ഓപസ് ലഭ്യമാക്കും. ഡക്കറേറ്റീവ് പെയിന്‍റുകളിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് തന്ത്രപരമായ പോർട്ട്ഫോളിയോRead More →

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും സെപ്റ്റംബർ 20നു പ്രകാശനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും ഈ മാസം 20നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും. രാജ്യാന്തര തുറമുഖത്തേക്കു ക്രെയിനുകളുമായി ചൈനയിൽനിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പൽ സ്വീകരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ അവസാനവാരം രാജ്യാന്തര ഷിപ്പിങ് കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കും. സർക്കാരിന്റെ സാമ്പത്തികRead More →

കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ പുതിയ 11 ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണ് തുറക്കുന്നത്. വിശ്വാസത്തോടും സുതാര്യതയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാല്‍ അടയാളപ്പെടുത്തിയ കല്യാണിന്‍റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിലെ നാഴികക്കല്ലാണ് ജമ്മുവിലെ പുതിയ ഷോറൂം.  ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിന് ഗള്‍ഫിലെ നാല് രാജ്യങ്ങളിലും ഷോറൂമുകളുണ്ട്. നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യ, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍Read More →

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. ഓഫീസ് കെട്ടിടത്തിനായി ടെസ്ല 5 വര്‍ഷ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള ടെസ്ലയുടെ പ്രയാണത്തില്‍ നാഴികക്കല്ലാകും. ജൂണില്‍ എലോണ്‍ മസ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. അതിന് ശേഷം നടക്കുന്ന തന്ത്രപ്രധാന ഉന്നതതല ചര്‍ച്ചയായിരുന്നുRead More →

ജാപ്പാനീസ് ചിപ്പ് നിര്‍മ്മാതാക്കളായ ഡിസ്‌ക്കോ ഇന്ത്യയില്‍ കേന്ദ്രം സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ജാപ്പനീസ് ചിപ്പ് നിര്‍മ്മാണ ഉപകരണ വിതരണക്കാരായ ഡിസ്‌കോ ഇന്ത്യയില്‍  കേന്ദ്രം തുറക്കുന്നു. നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തതാണിത്. സിലിക്കണ്‍ വേഫറുകള്‍ വെട്ടിക്കുറയ്ക്കലും മറ്റ് പരീക്ഷണാത്മക പ്രോസസ്സിംഗുകള്‍ക്കുമായി  ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍ ലബോറട്ടറി തുറക്കുമെന്ന് ഡിസ്‌കോ ഉന്നത എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നോബോരു യോഷിനാഗ പറഞ്ഞു. ഉപഭോക്താവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണിത്. ക്ലയന്റുകള്‍ക്ക് പിന്തുണ നല്‍കാനും  വിപണനത്തിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കാനും കേന്ദ്രത്തിനാകും. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ വ്യവസായം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ബാക്ക്-എന്‍ഡ്Read More →