ന്യൂഡല്‍ഹി: 5055 രൂപ ലക്ഷ്യവില നിശ്ചയിച്ച് എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ ഡയറക്ട്. നിലവിലെ വിലയില്‍ നിന്നും 17 ശതമാനം അധികമാണ് ലക്ഷ്യവില. ബുധനാഴ്ച കമ്പനി 40 രൂപ അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. നാലാംപാദത്തില്‍ കമ്പനി പ്രതീക്ഷിച്ച തോതില്‍ മാര്‍ജിന്‍ ഉയര്‍ത്തിയില്ല. 5.4 ശതമാനം ഉയര്‍ന്ന് 1094.7 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. എബിറ്റ മാര്‍ജിന്‍ 17.2 ശതമാനം പ്രതീക്ഷിച്ചിരുന്നത് 15.3 ശതമാനമായി. എബിറ്റ 190.7Read More →

ന്യൂഡല്‍ഹി: 2:5 അനുപാതത്തില്‍ ബോണസ് ഓഹരിയും 60 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിരിക്കയാണ് ആപ്‌ടെക്ക് ലിമിറ്റഡ്. ജൂലൈ 23 ന് ചേരുന്ന ഓഹരിയുടമകളുടെ യോഗത്തിന് വിധേയമായി 2 മാസത്തിനുള്ളില്‍ ലാഭവിഹിതം വിതരണം ചെയ്യും. 181.47 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 170.88 ശതമാനം അധികമാണിത്. അറ്റാദായം 25.54 കോടി രൂപയില്‍ നിന്നും 30.55 കോടി രൂപയായി ഉയര്‍ന്നു. ഇപിഎസ് 29.63 ശതമാനം ഉയര്‍ന്നRead More →

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ഗോ ഫസ്റ്റ് വിമാന കമ്പനി സർവീസുകൾ പുനരാരംഭിക്കാനുള്ള സമഗ്ര പുനരുദ്ധാരണ പദ്ധതി സമർപ്പിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). 30 ദിവസത്തിനുള്ളിൽ പുനരുദ്ധാരണ പദ്ധതി സമർപ്പിക്കണമെന്നാണ് വിമാന കമ്പനിയോട് ഡി.ജി.സി.എ നിർദേശിച്ചിട്ടുള്ളത്. സമഗ്ര പുനരുദ്ധാരണ പദ്ധതി വിശദമായി പഠിച്ച ശേഷം ഡി.ജി.സി.എ തുടർനടപടി സ്വീകരിക്കും. ഓപറേഷൻ എയർക്രാഫ്റ്റ്, പൈലറ്റുമാർ, മറ്റ് ഉദ്യോഗസ്ഥരുടെ ലഭ്യത, അറ്റകുറ്റപ്പണികൾ, ധനസഹായം എന്നിവയുടെ ലഭ്യത, മറ്റ് വിശദാംശങ്ങൾ എന്നിവRead More →

ന്യൂഡല്‍ഹി: ശക്തമായ നാലാംപാദ പ്രകടനത്തെ തുടര്‍ന്ന് ഷ്നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഓഹരി ബുധനാഴ്ച ഉയര്‍ന്നു. 52 ആഴ്ച ഉയരം കൈവരിക്കാനും സ്റ്റോക്കിനായി. എന്നാല്‍ പിന്നീട് വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ട ഓഹരി 157.26 രൂപയില്‍ ക്ലോസ് ചെയ്തു. 44.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നികുതി കഴിച്ചുള്ള ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 7 ലക്ഷം മാത്രമായിരുന്നു. വില്‍പന 20.7 ശതമാനം കൂടി 410.5 കോടി രൂയുടേതായി. എബിറ്റ മൂന്നിരട്ട്Read More →

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി, മെട്രോ ബ്രാന്‍ഡ്സ് ബുധനാഴ്ച 9 ശതമാനം ഉയര്‍ന്നു. 90 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഏകീകൃത ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 70 കോടി രൂപ നേടിയ സ്ഥാനത്താണിത്. വില്‍പന വരുമാനം 35 ശതമാനം ഉയര്‍ന്ന് 544 കോടി രൂപയായി. 19 സ്റ്റോറുകളാണ് കമ്പനി കൂടുതല്‍ കൂട്ടിച്ചേര്‍ത്തത്. 2023 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 115 സ്റ്റോറുകള്‍ കൂടുതല്‍ ചേര്‍ത്തു.Read More →