എഫ്‌&ഒ വ്യാപാരത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരിയില്‍ കൃത്രിമമായി വില ഇടിവ്‌ സൃഷ്‌ടിക്കുന്നുവെന്നും ഇതില്‍ ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടികാട്ടി കമ്പനി സെബിയെ സമീപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) വിഭാഗത്തില്‍ നിന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരിയെ താല്‍ക്കാലികമായി ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരികളില്‍ അസാധാരണമായ ട്രേഡിംഗ്‌ രീതികളും ഒപ്പം നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പരത്താനായി കമ്പനിയെ സംബന്ധിച്ച്‌ സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുടെ പ്രചാരണവും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ സെബിക്ക്‌ അയച്ച കത്തില്‍Read More →

സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

സീഷെല്‍സിന് വേണ്ടി 175 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1,457 കോടി) പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. സീഷെല്‍സുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ അഞ്ച് പതിറ്റാണ്ടുകള്‍ ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വമ്പന്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ സമ്മാനംഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്ന സീഷെല്‍സിനുള്ള സമ്മാനമാണ് ഈRead More →

ബംഗ്ലാദേശിന്റെയും തീരുവ കുറച്ച് യുഎസ്; വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളിയാകും

ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശിന്റെയും തീരുവ കുറച്ച് അമേരിക്ക. നിലവില്‍ 20 ശതമാനമായിരുന്ന താരിഫ് 19 ശതമാനമായാണ് കുറച്ചത്. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള ചില തുണിത്തരങ്ങളുടെ കയറ്റുമതി തീരുവ രഹിതമാക്കുകയും ചെയ്യും. യുഎസ് ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയും മനുഷ്യനിര്‍മ്മിത നാരും ഉപയോഗിച്ച് നിര്‍മ്മിക്കുന്നവക്കായിരിക്കും ഈ ഇളവ്. ഇത് വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ താരിഫ് 18 ശതമാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ബംഗ്ലാദേശിലെRead More →

മിനിമം ബാലൻസ് ഇല്ലാത്തതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി പിഴ; എസ്.എം.എസ് ചാർജായി 3,388 കോടി

ന്യൂഡൽഹി: മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് മൂന്ന് സാമ്പത്തിക വർഷത്തിനിടെ പൊതു മേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി രൂപ. 1500 കോടി ഈടാക്കിയ പി.എൻ.ബിയാണ് ഏറ്റവും മുന്നിൽ. ആകെ തുകയുടെ 20 ശതമാനം ആണിത്. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കാനറാ ബാങ്ക് 1,027.23 കോടി രൂപയോടെ നാലാം സ്ഥാനത്തും എസ്.ബി.ഐ 932.82 കോടിയോടെ അഞ്ചാം സ്ഥാനത്തുമാണ്. കേന്ദ്ര സർക്കാർRead More →

ഓട്ടോമൊബൈൽ ഹബ്ബായി തമിഴ്‌നാട്; ആറ് മാസത്തിനിടെ രണ്ടാമത്തെ കാർ ഫാക്ടറി

ചെന്നൈ: തമിഴ്‌നാടിന്റെ വ്യവസായ വളർച്ച അതിവേഗമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ. വെറും ആറ് മാസത്തിനിടെ രണ്ട് കൂറ്റൻ കാർ നിർമ്മാണ ഫാക്ടറികളാണ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും അവസാനമായി ഇന്ന്, റാണിപ്പേട്ടിൽ ടാറ്റയുടെ പുതിയ ജെഎൽആർ പ്ലാൻ്റ് ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിൻ്റെ ജാഗ്വാർ ലാൻഡ് റോവർ ലക്ഷ്വറി കാർ നിർമ്മാണ ഫാക്ടറിയാണ് റാണിപ്പേട്ട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചത്. ഏതാനും മാസങ്ങൾക്കിടെയാണ് സംസ്ഥാനത്ത് മറ്റൊരു വലിയ കാർRead More →