ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും

വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയിൽ നിന്ന് ട്രംപ് ഭരണകൂടം പിരിച്ചെടുത്ത പിഴയിൽ നിന്ന് ചെറിയപങ്ക് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചേക്കും. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രഖ്യാപനമുണ്ടായ ഫെബ്രുവരി 7 മുതൽ പിരിച്ചെടുത്ത തുകയാകും റീഫണ്ട് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം യുഎസോ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന 25% പിഴച്ചുങ്കം ഡീലിന്റെ ഭാഗമായി ട്രംപ് എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ ഇതു പുനഃസ്ഥാപിക്കുമെന്ന ഭീഷണിയുംRead More →

ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിൽ അടിമുടി മാറ്റം; 5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം

ന്യൂഡൽഹി: 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുന്ന ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിലാണ് വ്യവസ്ഥയുള്ളത്. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. പുതിയ കരടുവ്യവസ്ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. വാഹനത്തിനു പുറമേ പല ഇടപാടുകൾക്കും പാൻRead More →

‘പേര് പറയണ്ട, എ ഓർ ബി രാജിവെക്കേണ്ട’ -മുകേഷിനെ അനുകൂലിച്ച് പി.കെ. ശ്രീമതി

കണ്ണൂർ: നടിയുടെ ​പരാതിയിൽ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടനും സി.പി.എം എം.എല്‍.എയുമായ മുകേഷിനെ പിന്തുണച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർ. സർക്കാർ നിയോഗിച്ച നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വളരെ പ്രാപ്തരാണെന്നും അവർ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ശ്രീമതി പറഞ്ഞു. ‘നല്ല ബോൾഡായ നാല് വനിത ഐ.പി.എസുകാരും ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ ടീമാണ് പരാതികൾ അന്വേഷികുന്നത്. കേരളത്തിന്റയോ ഇന്ത്യയുടെയോ ചരിത്രത്തിൽ ഇങ്ങനെ ഒരുRead More →

സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്‍റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദിRead More →

മെറ്റല്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു

ജനുവരിയില്‍ ഓഹരി വിപണിയില്‍ 35,960 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോഴും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെറ്റല്‍ ഓഹരികളില്‍ ഗണ്യമായി നിക്ഷേപിച്ചു. 11,500 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെറ്റല്‍ ഓഹരികളില്‍ നടത്തിയത്‌. ചില ലോഹങ്ങളില്‍ ഒരു സൂപ്പര്‍ സൈക്കിള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്‌ ഒരു വിഭാഗം വിദഗ്‌ധര്‍ പ്രവചിക്കുന്ന സാഹചര്യത്തിലാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെറ്റല്‍ ഓഹരികളില്‍ വലിയ നിക്ഷേപം നടത്തിയത്‌. ഇലക്‌ട്രിക്‌ വാഹന നിര്‍മാണ മേഖലയില്‍ നിന്നുള്ളRead More →