51 ശതമാനം ഓഹരികൾ ടാറ്റ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹാൽദിറാം

ന്യൂഡൽഹി: മധുര പലഹാരങ്ങളുടെയും സ്നാക്സുകളുടെയും വിപണനരംഗത്തെ പ്രധാനികളായ ഹാൽദിറാമിന്‍റെ 51 ശതമാനം ഓഹരികൾ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് ഹാൽദിറാം തന്നെ രംഗത്തെത്തി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സുമായി ഒരു തരത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഹാൽദിറാം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഹാൽദിറാമിന്‍റെ ഓഹരികൾ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബുധനാഴ്ച ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിന്‍റെ ഓഹരിവില നാല് ശതമാനം ഉയർന്നിരുന്നു. ഹാൽദിറാമിന്‍റെ നിഷേധക്കുറിപ്പ്Read More →

കേരളത്തിൽ നഗരങ്ങളിലെ വീടുകൾക്ക് ഡിമാൻഡ് ഏറുന്നു

കേരളത്തിലെ നഗരങ്ങളിൽ പെട്ടെന്ന് പാർപ്പിടങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പും അതിന്റെ നഷ്ടപരിഹാരവും. സ്ഥലം ഏറ്റെടുത്തപ്പോൾ ലഭിച്ച പണവുമായി ഭൂവുടമകൾ സ്ഥിരതാമസത്തിന് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഏറെനാളുകളായി നഗരമേഖലകളിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്ന വീടുകളും ഫ്ലാറ്റുകളും ഇതുകാരണം വ്യാപകമായി വിറ്റുപോകുന്നു. സ്ഥലത്തിന്റെ വലുപ്പവും ലൊക്കേഷനും അനുസരിച്ച് കോടികൾ ലഭിച്ചവർ തൊട്ടടുത്ത നഗരത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം പാർപ്പിടവിപണിക്ക് അപ്രതീക്ഷിത നേട്ടമായി. കൊടുങ്ങല്ലൂർ മുതൽ തുറവൂർ വരെ സ്ഥലം ഏറ്റെടുത്ത വകയിൽRead More →

ഇന്ത്യക്ക് വിലക്കുറവിൽ ക്രൂഡോയിൽ നൽകി റഷ്യ

ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ ഉയർന്നു. സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവിലയും ഉയർന്നത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 1.21ഡോളർ ഉയർന്ന് ബാരലിന് 90.21 ഡോളറിലെത്തി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളർ പിന്നിടുന്നത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ ഭാവി വില 1.59 ഡോളർ ഉയർന്ന് 87.14 ഡോളറിലെത്തി. അടുത്ത മൂന്ന് മാസത്തേക്ക് എണ്ണ വിതരണത്തിൽRead More →

പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികളും വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നു. രാജ്യത്ത് കരിമ്പ് കൃഷി ചെയ്യുന്ന പ്രധാന മേഖലകളില്‍ മഴ ലഭ്യത കുറഞ്ഞത് പഞ്ചസാര ഉത്പാദനത്തെ ബാധിച്ചു തുടങ്ങിയതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നത്. വില വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും കേന്ദ്രRead More →

പ്രതിദിനം ഒരു മില്യൺ ഡിജിറ്റൽ കറൻസി ഇടപാടുകൾ ലക്ഷ്യമിട്ട് ആർബിഐ

മുംബൈ: ഈവർഷം അവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) ലക്ഷ്യമിടുന്നു. ഡിസംബറോടെ ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് ആർ.ബി.ഐയുടെ പ്രതീക്ഷയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സി.ബി.ഡി.സി. ഇത് സാധാരണ കറൻസി പോലെ തന്നെ വിനിമയം ചെയ്യാനും ഇടപാടുകൾ നടത്താനും സാധിക്കും. സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. പണമിടപാടുകൾക്ക്Read More →