ഒല ഇലക്ട്രിക്കിന് മൂന്നാം പാദത്തിൽ 487 കോടിയുടെ നഷ്ടം

ഒക്ടോബര്‍-ഡിസംബര്‍ 2025 കാലയളവില്‍ ഒല ഇലക്ട്രിക്ക് നേരിട്ടത് 487 കോടി രൂപയുടെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവിലെ വരുമാന നഷ്ടം 57 ശതമാനമാണെന്നതും ഒല ഇലക്ട്രിക്കിന് ആശങ്കയാവുകയാണ്. ബെംഗളുരു ആസ്ഥാനമായുള്ള ഒലയുടെ അറ്റ നഷ്ടം(Net loss) മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 564 കോടിയില്‍ നിന്നും കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. എങ്കിലും തൊട്ടു മുന്‍പത്തെ പാദത്തെ 418 കോടിയെ അപേക്ഷിച്ച് നഷ്ടം വര്‍ധിച്ചിരിക്കുകയാണ്. ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഡെലിവറിRead More →

എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

സാധുവായ എയർവർത്തിനസ് പെർമിറ്റ് (Airworthiness Permit) ഇല്ലാതെ എട്ട് തവണ വിമാനം പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ (1,10,350 ഡോളർ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പൊതുജനങ്ങൾക്ക് എയർ ഇന്ത്യയിലുള്ള വിശ്വാസം വീണ്ടും തകർക്കാൻ കാരണമായെന്ന് ഡിജിസിഎയുടെ രഹസ്യ ഉത്തരവിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി. നിർബന്ധിതമായ എയർവർത്തിനസ് റിവ്യൂRead More →

ബാങ്ക് വായ്പ തട്ടിപ്പ്: വിഡിയോകോൺ ഗ്രൂപ് സ്ഥാപകന് ഇ.ഡി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മൊ​സാം​ബി​ക്കി​ലെ ക​മ്പ​നി​യു​ടെ എ​ണ്ണ, വാ​ത​ക ആ​സ്തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 61,700 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഡി​യോ​കോ​ൺ ഗ്രൂ​പ് പ്ര​മോ​ട്ട​ർ വേ​ണു​ഗോ​പാ​ൽ ധൂ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു ഡ​സ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). 2024 ഡി​സം​ബ​ർ 18നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​തി ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 10ന് ​റൗ​സ് അ​വ​ന്യൂ കോ​ട​തി കേ​സെ​ടു​ത്ത​താ​യി ഇ.​ഡി അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കു​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ണ്Read More →

കെ.എസ്.ആർ.ടി.സിയിൽ ലഗേജ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം...

കർണാടക ആർ.ടി.സി ബസുകൾ ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ബസുകളിലെ ലഗേജ് നിരക്കുകൾ വർധിപ്പിച്ചു. ഫെബ്രുവരി 16 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡീസൽ വില വർധനവും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള മറ്റ് ചെലവുകൾ ഉയർന്നതുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 15 ശതമാനം വരെയാണ് ലഗേജ് നിരക്കിൽ വർധനവ് വരുത്തിയിരിക്കുന്നത്. 2021 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് ലഗേജ് നിരക്ക് പരിഷ്കരിച്ചത്. സാധാരണയായി യാത്രാക്കൂലിRead More →

‘വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത ഉണ്ടാക്കേണ്ടത്’; ആചാര സംരക്ഷണത്തിനായി നിലപാട് സ്വീകരിക്കണം -ജി. സുകുമാരൻ നായർ

ആലപ്പുഴ: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി പരിഗണിക്കവെ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. യുവതി പ്രവേശനത്തെ കുറിച്ചുള്ള എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. വിശ്വാസത്തെ തകർത്തു കൊണ്ടല്ല പുരോഗമന ചിന്ത ഉണ്ടാക്കേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ ഇപ്പോഴാണ് വിഷയത്തിലേക്ക്Read More →