ടൂറിസം: 2025 ല്‍ ആകെ 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്
കോഴിക്കോട്: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ ടൂറിസം മേഖല വളര്‍ന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ 2,58,80,365 ആണ്. 2024 ലേതിനേക്കാള്‍ 28,95,002 പേരാണ് അധികമായി എത്തിയത്. 2024 ല്‍ ആകെ സഞ്ചാരികളുടെ എണ്ണം 2,29,85,363 ആയിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്. 2025 ല്‍ 2,50,58,366 സന്ദര്‍ശകരാണുള്ളത്. മുന്‍വര്‍ഷംRead More →





