ന്യൂഡൽഹി: പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സിക്ക് വൻ തുക പിഴയിട്ട് ആദായ നികുതി വകുപ്പ്. 84 കോടിയാണ് എൽ.ഐ.സിയുടെ പിഴ ശിക്ഷ. 2012-13, 2018-19, 2019-20 വർഷങ്ങളിലേക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 29ന് തന്നെ പിഴ ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട നോട്ടീസ് എൽ.എൽ.സിക്ക് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, പിഴശിക്ഷക്കെതിരെ അപ്പീൽ പോകുമെന്ന് എൽ.ഐ.സി അറിയിച്ചു. 2012-13 വർഷത്തിന് പിഴയായി 12.61 കോടിയാണ് ചുമത്തിയിരിക്കുന്നത്. 2018-19 വർഷത്തിന് 33.82 കോടിയുംRead More →

ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 20 രൂപ കൂട്ടി സ്വകാര്യ കമ്പനി

ഡീസൽ വിലയിൽ വൻ വർധന വരുത്തി എണ്ണ കമ്പനിയായ ഷെൽ ഇന്ത്യ. ഡീസൽ വില ലിറ്ററിന് 20 രൂപയാണ് കൂട്ടിയത്. ഒരാഴ്ചക്കിടയിലാണ് ഇത്രയും വർധന ഡീസൽ വിലയിൽ വരുത്തിയിരിക്കുന്നത്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ കഴിഞ്ഞ 18 മാസമായി എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച അഞ്ച് ദിവസത്തിലും നാല് രൂപ വെച്ച് ഡീസലിന് കമ്പനി വർധിപ്പിച്ചിരുന്നു. ഇതോടെ മുംബൈയിലും ചെന്നൈയിലും ഷെല്ലിന്റെ പമ്പുകളിൽ ഡീസൽ വില 130 രൂപയിലേക്ക് അടുത്തിരുന്നു.Read More →

പ്രതിരോധ രംഗത്തെ സവിശേഷ സാങ്കേതികവിദ്യാ മികവിനുളള എസ്ഐഡിഎം പുരസ്ക്കാരം എസ്എഫ്ഒ ടെക്നോളജീസിന്

നെസ്റ്റ് ഗ്രൂപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് ടെക്‌നോളജി കമ്പനിയാണ് പ്രതിരോധ മേഖലയിലെ വൈദഗ്ധ്യം പരിഗണിച്ചാണ് ബഹുമതി ജമ്മു: സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചറേഴ്‌സിന്റെ സവിശേഷ സാങ്കേതിക വിദ്യാ മികവ് കൈവരിച്ചതിനുള്ള 2023ലെ ചാമ്പ്യൻഷിപ്പ് അവാർഡ് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് സ്വന്തമാക്കി.രൂപകൽപ്പന, നിർമ്മാണം, ടെസ്റ്റിംഗ് എന്നിവയിലെ പ്രത്യേക വൈദഗ്ധ്യം മാനദണ്ഡമാക്കിയാണ് ബഹുമതി.കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ് നാഥ് സിങ്ങ് അവാർഡ് സമ്മാനിച്ചു. ജമ്മുവിലെ ഐഐടിയിൽ ആയിരുന്നു എസ്ഐഡിഎംRead More →

ചന്ദ്രയാന് ചന്ദ്രനില്‍ രണ്ടാം രാത്രി തുടങ്ങി; വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാന്‍ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ സെപ്തംബര്‍ 30 മുതല്‍ സൂര്യ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് തുല്യമായ ചന്ദ്രനിലെ ഒരു രാത്രിക്ക് ശേഷം വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ചന്ദ്രനിലെ കൊടുംതണുപ്പിനെ റോവറും ലാന്‍ഡറും അതിജീവിക്കുമോയെന്ന ആശങ്കകള്‍ക്ക് ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്നാണ്Read More →

വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം ആദ്യം ട്രാക്കുകളില്‍

ന്യൂഡല്ഹി: മറ്റു ട്രെയിനുകളേക്കാള് സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്സ്പ്രസ്സുകളെ യാത്രികര്ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല് അടുത്തവര്ഷം ട്രാക്കുകളില് എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികള് അതുക്കും മേലെയായിരിക്കുമെന്നാണ് റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്കുന്ന സൂചന. അടുത്തവര്ഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പര് കോച്ചുകളുടെ ചിത്രങ്ങള് അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. വന്ദേഭാരത് സ്ലീപ്പര് ട്രെയിനുകള് 2024 ആദ്യം പുറത്തിറങ്ങുമെന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. Concept trainRead More →