ഫവാസ് മെഹമൂദിന് യു.എ.ഇ ഗോൾഡൻ വിസ
കുവൈത്ത് സിറ്റി: യുവസംരംഭകൻ ഫവാസ് മെഹമൂദിന് യു.എ.ഇ ഗോൾഡൻ വിസ അനുവദിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ ഫവാസ് യു.എ.ഇയിലും കുവൈത്തിലുമായി ബിസിനസ് നടത്തിവരുന്നു. 2015ലാണ് ഫവാസ് ഈ രംഗത്തേക്ക് കടന്നുവന്നത്. ജി.സി.സിയിൽ ഗോവട്ടെ ബ്രാൻഡിന്റെ ഒപ്റ്റിക്കൽ ഫ്രെയിമുകളുടെയും സൺഗ്ലാസുകളുടെയും ഡിസ്ട്രിബ്യൂഷൻ നടത്തി. നിലവിൽ ഇ-കോമേഴ്സ്, റീട്ടെയിൽ, മൊത്തവ്യാപാരം എന്നിവയിൽ ബിസിനസ് വിപുലീകരിക്കുന്നു. കുവൈത്തിലെ പ്ലസ് ടു പഠനശേഷം ലണ്ടനിൽനിന്ന് സി.എയും സി.എഫ്.എയും പൂർത്തിയാക്കിയശേഷമാണ് ഫവാസ് ബിസിനസ് രംഗത്ത് സ്വന്തംRead More →



