ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതി 16% വർധിച്ച് 167.1 ലക്ഷം ടണ്ണായി

ന്യൂഡൽഹി: 2023 ഒക്ടോബറിൽ അവസാനിച്ച നിലവിലെ എണ്ണ വർഷത്തിൽ ചില ഭക്ഷ്യ എണ്ണകളുടെ കുറഞ്ഞ തീരുവ കാരണം, ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതി 16 ശതമാനം ഉയർന്ന് 167.1 ലക്ഷം ടണ്ണായി എന്ന് വ്യവസായ ബോഡിയായ എസ്ഇഎ അറിയിച്ചു. കഴിഞ്ഞ 2021-22 എണ്ണ വർഷത്തിൽ (നവംബർ-ഒക്ടോബർ) രാജ്യം 144.1 ലക്ഷം ടൺ സസ്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. 2022-23 വർഷത്തിലെ മൊത്തം സസ്യ എണ്ണയിൽ ഭൂരിഭാഗവും, 164.7 ലക്ഷം ടൺRead More →

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ആഗോള മേഖലയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് പിന്തുണയായി റിസർവ് ബാങ്ക് വിപണി ഇടപെടൽ സജീവമാക്കിയതോടെ നവംബർ ആദ്യവാരം അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശ നാണ്യ ശേഖരത്തിൽ മികച്ച വർദ്ധന ദൃശ്യമായി. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം വിദേശ നാണ്യ ശേഖരം 475 കോടി ഡോളർ വർദ്ധിച്ച് 59,078 കോടി ഡോളറായി. റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തിന്റെ മൂല്യം ഈ കാലയളവിൽ 54.4 കോടിRead More →

വൈദ്യുത വാഹന വില്പ്പന പൊടിപൊടിക്കുന്നു

കൊച്ചി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ(ഇ.വി) വില്പന ചരിത്രമുന്നേറ്റം നടത്തുന്നു. ഒക്ടോബറിൽ മാത്രം 1.39 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ഇലക്ട്രിക് വേഷനുകൾക്കാണ് പ്രിയമേറുന്നത്. നടപ്പു വർഷം ആദ്യ പത്ത് മാസങ്ങളിൽ രാജ്യമൊട്ടാകെ 12.3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണുണ്ടായത് നടപ്പുവർഷം ഇന്ത്യയിലെ മൊത്തം ഇ. വി വില്പന 15 ലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. തുടർച്ചയായ പതിമൂന്നാം മാസമാണ് വില്പന ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്. ഒക്ടോബറിൽ ഇന്ത്യയിലൊട്ടാകെ 74,664Read More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 44,360 രൂപയാണ് പവന് പുതിയ വില. ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണം. ഇന്നലെ 44,440 രൂപയായിരുന്നു വില. നവംബർ മൂന്നിലെ വിലയായ 45,280 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന്Read More →

മുഹൂർത്ത വ്യാപരത്തിൽ തിളങ്ങി ഓഹരി വിപണി

മുംബൈ: മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലെ അടിസ്ഥാന സൂചികയായ സെൻസെക്സും, നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദു വർഷമായ വിക്ര൦ സാംവദ് (വര്ഷം) 2080ന്റെ ആദ്യ ദിവസം നടന്ന ഒരു മണിക്കൂർ പ്രത്യേക വ്യാപാരത്തിൽ സെൻസെക്സ് 354.77 (0.55%) പോയിന്റ് ഉയർന്നു 65,259.451ൽ എത്തിയപ്പോൾ, നിഫ്റ്റി 100.20 (0.52%) പോയിന്റ് നേട്ടത്തിൽ 19,525.5ൽ എത്തി. അടുത്ത വർഷങ്ങളിലെ ഏറ്റവും വലിയ നേട്ടത്തിൽ അവസാനിച്ച ഈ വർഷത്തെ മുഹൂർത്ത വ്യാപാരംRead More →