നികുതി അടക്കാത്തതിന് സൊമാറ്റോയ്ക്ക് ജിഎസ്ടിയിൽ നിന്നും  കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു

ഗുരുഗ്രാം : ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഡെലിവറി ചാർജുകൾക്ക് നികുതി അടക്കാത്തതിന് ചരക്ക് സേവന നികുതി (ജിഎസ്ടി) അധികാരികളിൽ നിന്ന് 402 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഡെലിവറി പങ്കാളികൾക്ക് വേണ്ടി ഫീസ് വാങ്ങുന്നതിനാൽ ഈ നികുതികൾ അടയ്ക്കാൻ ബാധ്യസ്ഥരല്ലെന്ന് പറഞ്ഞു. നോട്ടീസിന് മറുപടി നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. 2019Read More →

റിലയൻസ് ക്യാപിറ്റലിലെ ഓഹരി ഏറ്റെടുക്കലിന് അനുമതി നൽകി സിസിഐ

മുംബൈ : ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ്, ഐഐഎച്ച്എൽ ബിഎഫ്എസ്ഐ (ഇന്ത്യ) ലിമിറ്റഡ്, ഏഷ്യ എന്റർപ്രൈസസ് എന്നിവർ റിലയൻസ് ക്യാപിറ്റലിലെ ഓഹരി ഏറ്റെടുക്കലിന് അനുമതി നൽകിയതായി ഫെയർ ട്രേഡ് റെഗുലേറ്റർ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ[CCI] അറിയിച്ചു. റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് (RCL) ആർബിഐ രജിസ്റ്റർ ചെയ്ത നോൺ-ബാങ്കിംഗ്, നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് വ്യവസ്ഥാപിതമായ കമ്പനിയാണ് (NBFC-CIC-ND-SI). സാമ്പത്തിക സേവന മേഖലയിലാണ് ആർസിഎൽ ഏർപ്പെട്ടിരിക്കുന്നത്. ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ്, ഐഐഎച്ച്എൽ ബിഎഫ്എസ്ഐRead More →

ന്യൂഡൽഹി: ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. ഇതുമൂലം അഭ്യന്തര വിപണിയിൽ ബസ്മതി അരിയുടെ വില അഞ്ച് മുതൽ 10 ശതമാനം വരെ ഇടിഞ്ഞു. പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളെല്ലാം സൂയസ് കനാൽ ഒഴിവാക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതുമൂലം ജിദ്ദ, യെമൻ, ബെയ്റൂത്, ഡർബൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അരികയറ്റുമതി പ്രതിസന്ധി നേരിടുകയാണ്. ചെങ്കടലിൽRead More →

സ്വർണവില വീണ്ടും റെക്കോഡ് നിരക്കിലെത്തി. പവന്റെ വില 47,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 5890 രൂപയായും വർധിച്ചു. ഡിസംബർ നാലിലെ റെക്കോഡ് വിലയായ 5885 ആണ് ഇന്ന് തിരുത്തിയത്. ഡിസംബർ നാല് പവന് 47,080 രൂപയായിരുന്നു വില. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. . ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത്Read More →

മസ്കത്ത്​: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന്​ ഇന്ത്യൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന എഫ്‌.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാറു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരികRead More →