സ്വർണവില വീണ്ടും റെക്കോഡിൽ

സ്വർണവില വീണ്ടും റെക്കോഡിൽ

December 28, 2023 0 By BizNews

സ്വർണവില വീണ്ടും റെക്കോഡ് നിരക്കിലെത്തി. പവന്റെ വില 47,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 5890 രൂപയായും വർധിച്ചു. ഡിസംബർ നാലിലെ റെക്കോഡ് വിലയായ 5885 ആണ് ഇന്ന് തിരുത്തിയത്. ഡിസംബർ നാല് പവന് 47,080 രൂപയായിരുന്നു വില.

2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. . ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത് 42,000 രൂപയായും ഉയർന്നു. പിന്നീട് 13 തവണ കൂടി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിരുന്നു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു. ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായി. വിനിമയവിപണിയിൽ വൻ തിരിച്ചടിയാണ് രൂപക്ക് നേരിട്ടത്. 67.94 ആയിരുന്നു ഡോളറിനെതിരായ 2017 ജനുവരി ഒന്നിലെ വിനിമയനിരക്ക്. 2023 ഡിസംബർ 27ന് വിനിമയനിരക്ക് 83.23ലേക്ക് ദുർബലമായി. 15.29 രൂപയുടെ വ്യത്യാസമാണ് വന്നത്. 23 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായത്. പുതുവർഷത്തിലും സ്വർണത്തിന്റെ മുന്നോട്ട് കുതിക്കുമെന്നാണ് പ്രവചനങ്ങൾ.