വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിൽ ഓഹരികൾ സ്വന്തമാക്കി ഗൗതം അദാനി
ന്യൂഡൽഹി: വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിൽ ഓഹരികൾ സ്വന്തമാക്കി വ്യവസായി ഗൗതം അദാനി. ഓഹരി വിപണിയെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഐ.എ.എൻ.എസിൽ 50.50 ശതമാനം ഓഹരിയാണ് അദാനിയുടെ എ.എം.ജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡ് വാങ്ങിയത്. അതേസമയം, എത്ര തുകക്കാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. ക്വിന്റിലിൻ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെക്കുന്നത്. ഫിനാൻഷ്യൽ ന്യൂസ് ഡിജിറ്റൽRead More →



