ന്യൂഡൽഹി: ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. ഇതുമൂലം അഭ്യന്തര വിപണിയിൽ ബസ്മതി അരിയുടെ വില അഞ്ച് മുതൽ 10 ശതമാനം വരെ ഇടിഞ്ഞു. പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളെല്ലാം സൂയസ് കനാൽ ഒഴിവാക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതുമൂലം ജിദ്ദ, യെമൻ, ബെയ്റൂത്, ഡർബൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അരികയറ്റുമതി പ്രതിസന്ധി നേരിടുകയാണ്. ചെങ്കടലിൽRead More →

സ്വർണവില വീണ്ടും റെക്കോഡ് നിരക്കിലെത്തി. പവന്റെ വില 47,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 5890 രൂപയായും വർധിച്ചു. ഡിസംബർ നാലിലെ റെക്കോഡ് വിലയായ 5885 ആണ് ഇന്ന് തിരുത്തിയത്. ഡിസംബർ നാല് പവന് 47,080 രൂപയായിരുന്നു വില. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. . ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത്Read More →

മസ്കത്ത്​: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന്​ ഇന്ത്യൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന എഫ്‌.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാറു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരികRead More →

ബാങ്കുകള്‍ക്കും നികുതിയിളവോടെ സ്വര്‍ണം വാങ്ങാൻ അനുമതി നൽകി യൂ.എ.ഇ

ന്യൂ ഡൽഹി : യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിനിരക്കില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്കും അനുമതി നൽകി കേന്ദ്ര സർക്കാർ.സ്വതന്ത്ര വ്യാപാരക്കരാറായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) പ്രകാരമാണ് ഇളവ്. യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നേരത്തെ 15 ശതമാനമായിരുന്നു നികുതി.ജുവലറികള്‍ക്ക് പുറമേ ഇനി യോഗ്യരായ ബാങ്കുകള്‍ക്കും ഒരു ശതമാനം ഇളവോടെ 14 ശതമാനം ഇറക്കുമതി നികുതി നൽകി സ്വർണം ഇറക്കുമതി ചെയ്യാം. ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍Read More →

സുസ്ലോൺ മഹീന്ദ്ര സസ്‌റ്റനിൽ നിന്ന് 100.8 മെഗാവാട്ട് ഓർഡർ നേടി

പൂനെ : പൂനെ ആസ്ഥാനമായുള്ള വിൻഡ് ടർബൈൻ നിർമ്മാതാക്കളായ സുസ്ലോൺ എനർജി ലിമിറ്റഡ് മഹീന്ദ്ര സസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 100.8 മെഗാവാട്ടിന്റെ ഓർഡർ പ്രഖ്യാപിച്ചു. 2.1 മെഗാവാട്ട് വീതം ശേഷിയുള്ള 48 കാറ്റാടി യന്ത്രങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. പദ്ധതി മഹാരാഷ്ട്രയിൽ സ്ഥാപിക്കും. സുസ്ലോൺ അവരുടെ S120 – 140m വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ (WTGs) 48 യൂണിറ്റുകൾ ഓർഡർ ചെയ്യും.ഈ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിRead More →