വ്യാപാര സ്ഥാപനങ്ങളെ ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരുമെന്നു മന്ത്രി പി. രാജീവ്. ഇൻഷ്വറൻസ് പ്രീമിയത്തിന്‍റെ പകുതി സർക്കാർ വഹിക്കും. ഇതിനായി നാലു പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളുമായി ധാരണയായി. പ്രളയം അടക്കം ഏതു നാശനഷ്ടങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. 4% പലിശ നിരക്കിൽ വ്യാപാര സ്ഥാപനങ്ങൾക്കും 10 ലക്ഷം രൂപ വരെയുള്ള വായ്പ നൽകും. എംഎസ്എംഇകൾക്കു നൽകുന്ന നാലു ശതമാനം പലിശനിരക്കാണ് വ്യാപാരമേഖലയ്ക്കും ബാധകമാക്കുക. മികച്ച സംരംഭത്തിനുള്ള അവാർഡ് ട്രേഡ്Read More →

120 കോടി പ്രവർത്തനമൂലധനം സമാഹരിച്ച് സിംഗപ്പൂർ കമ്പനിയായ ബിലീവ്; ഇന്ത്യയിലുൾപ്പെടെ 9 രാജ്യങ്ങളിൽ ബിസിനസ് വികസിപ്പിക്കും

ബെംഗളൂരു: ഫണ്ടിങ് റൗണ്ടിലൂടെ 120 കോടി രൂപ സമാഹരിച്ചതായി സിംഗപ്പൂരിൽ നിന്നുള്ള എഫ്.എം.സി.ജി കമ്പനിയായ ബിലീവ് പ്രൈവറ്റ് ലിമിറ്റഡ് (Believe Pte Ltd). നിലവിലെ നിക്ഷേപകരായ വെന്ററി പാർട്ണർസ്, 360 വൺ, ആക്സൽ, ജംഗിൾ വെഞ്ചേഴ്‌സ്, അൽറ്റീരിയ ക്യാപിറ്റൽ, ജെനെസിസ് ആൾട്ടർനേറ്റീവ് വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ തന്നെയാണ് ഫണ്ടിങ്ങിന് പിന്തുണ നൽകിയിട്ടുള്ളത്. നിലവിൽ ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് “ലഫ്സ്”, “സെയ്‌ൻ ആൻഡ് മൈസ” എന്നിങ്ങനെ രണ്ട് ബ്രാൻഡുകളാണുള്ളത്. ആൽക്കഹോൾRead More →

‘ഹൽവ പാചകം’ ചെയ്തു ബജറ്റ് നടപടികൾ തുടങ്ങി

ന്യൂഡൽഹി: ‘ഹൽവ പാചക’ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹൽവ പാചകച്ചടങ്ങ്. എല്ലാവർ‌ഷവും ബജറ്റിന്റെ അന്തിമ നടപടകൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടയാണ്. വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ട് കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കന്റീനിലാണ് ചടങ്ങ് നടക്കാറുള്ളത്. ഹൽഹ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ ‘ലോക്ക്–ഇൻ’Read More →

5 വർഷത്തിനിടെ കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതിയിൽ 45 ശതമാനം വർധന

ന്യൂഡൽഹി: കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിയിൽ (ഡയറക്ട് ടാക്സ്) 5 വർഷത്തിനിടെ 45 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്. 2017–18ൽ 16,427 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർ‌ഷത്തിൽ ഇത് 23,983 കോടിയായി ഉയർന്നു. രാജ്യമാകെ ഇക്കാലയളവിൽ 65 ശതമാനത്തിന്റെ വർധനയുണ്ടായി. ആദായനികുതിയും കോർപറേറ്റ് നികുതിയുമാണ് പ്രത്യക്ഷ നികുതിയുടെ നല്ല പങ്കും. കഴിഞ്ഞ വർഷം 8.33 ലക്ഷം കോടി രൂപയാണ് രാജ്യമാകെ ആദായനികുതിയായി പിരിച്ചെടുത്തത്. കോർപറേറ്റ് നികുതിRead More →

രാജ്യവ്യാപകമായി 10,000 പുതിയ എടിഎമ്മുകൾ വരൂന്നു

മുംബൈ: അടുത്ത 12-18 മാസത്തിനുള്ളിൽ ബാങ്കുകൾ 40,000 പഴയ എടിഎമ്മുകൾ മാറ്റിസ്ഥാപിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ 10,000 ത്തോളം പുതിയ എടിഎമ്മുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ചേർന്ന് 2023 സാമ്പത്തിക വർഷത്തിൽ 4,452 എടിഎമ്മുകൾ പുതിയതായി സ്ഥാപിച്ചു. ഇതോടെ 2023 മാർച്ച് അവസാനം ആയപ്പോഴേക്കും ആകെ എടിഎമ്മുകളുടെ എണ്ണം 2,19,513 ആയി.2022-23-ൽ, മൊത്തം എടിഎമ്മുകളുടെ എണ്ണം 3.5 ശതമാനം വർധിച്ചു, പല മെഷീനുകളും പഴകിയതിനാൽ എടിഎമ്മുകളിൽ സാങ്കേതിക തടസ്സങ്ങളുണ്ട്.Read More →