വിദേശസർവകലാശാലകൾക്ക് കടിഞ്ഞാണിട്ട് സിപിഎം കേന്ദ്രനേതൃത്വം; സംസ്ഥാന സർക്കാർ പിന്മാറിയേക്കും
തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നയ വ്യതിയാനമാണ് അതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തതോടെ സർക്കാർ വെട്ടിലായി. നീക്കവുമായി മുന്നോട്ടു പോയാൽ കൂടുതൽ ആശയക്കുഴപ്പത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലിൽ സർക്കാർ തീരുമാനം പുനഃപരിശോധിച്ചേക്കും. സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന് തീർത്തും വിഭിന്നമായ നിലപാട് എടുത്തതെന്നിരിക്കെ ഇക്കാര്യത്തിൽ പിടിവാശി വേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കാഴ്ചപ്പാട്. ധനമന്ത്രി കെഎൻ ബാലഗോപാൽRead More →




