രാജ്യത്ത് പുതിയ ഇൻഷുറൻസ് പോളിസികൾ ഡ‍ിജിറ്റൽ രൂപത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരികയാണ്. അതോടെ ഇ-ഇൻഷുറൻസ് അക്കൗണ്ട് നിർബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതായത് ഇനി ഇൻഷുറൻസ് ഇടപാടുകളെല്ലാം ഓഹരി ഇടപാടുകളെപോലെ കടലാസ് രഹിതമായിരിക്കും. ഇന്നുമുതൽ ഡിജിറ്റൽ രൂപത്തിലാകും പോളിസികൾ അനുവദിക്കുക. ഓഹരി ഉടമകൾക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇൻഷുറൻസ് പോളിസിRead More →

പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കംകുറിക്കുന്ന കാലംകൂടിയാണ്. ഇത്തവണ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ​ റിവാർഡ് പദ്ധതികൾ, പ്രമോഷനൽ ഓഫറുകൾ, വാർഷിക ഫീസ്, യോഗ്യത മാനദണ്ഡങ്ങൾ എന്നിവയാണ് സാധാരണ പരിഷ്കരിക്കാറുള്ളത്. ഏപ്രിൽ ഒന്നു മുതൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് പറയാം. എസ്.ബി.ഐ കാർഡ് ക്രെഡിറ്റ് ഉപയോഗിച്ച് വീടിന്റെ വാടക നൽകുമ്പോൾ നേരത്തേ റിവാർഡ് പോയന്റുകൾRead More →

പ്രവാസികളുടെ നികുതിബാധ്യതകൾ

പ്രവാസികൾ അല്ലെങ്കിൽ നോൺ റെസിഡന്റ് ഇന്ത്യക്കാർ (എൻ.ആർ.ഐ)ക്ക് വിദേശ വരുമാനത്തിന്മേൽ ഇന്ത്യയിൽ നികുതിബാധ്യതയില്ല എന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ വിദേശവരുമാനം കാണിച്ച് ഇന്ത്യയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. എന്നാൽ, ഇപ്പോഴും ഇന്ത്യയിൽനിന്ന് വരുമാനമുണ്ടെങ്കിൽ എൻ.ആർ.ഐകൾക്കും 1961ലെ ഇന്ത്യൻ ആദായനികുതി നിയമപ്രകാരം നികുതിബാധ്യതയുണ്ട്. സാമ്പത്തികവർഷത്തെ മൊത്തം വരുമാനം പരിധിയിൽ കൂടുതലാണെങ്കിൽ റിട്ടേൺ സമർപ്പിക്കുകയും ആവശ്യമെങ്കിൽ നികുതി അടക്കുകയും വേണം. ആദായ നികുതി നിയമത്തിനു കീഴിലുള്ള അഞ്ചു വരുമാന സ്രോതസ്സുകൾ:Read More →

കേരള – ഗൾഫ് യാത്രക്കപ്പൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 25,000 രൂപയ്ക്ക് യാത്ര

കൊച്ചി: കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22 വരെയാണു താൽപര്യ പത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് – ഇഒഐ) സമർപ്പിക്കാൻ സമയം. കൂടിക്കാഴ്ചയിൽ പങ്കെടുത്ത കമ്പനികൾ താൽപര്യ പത്രം സമർപ്പിക്കുമെന്നRead More →

പൈനാപ്പിൾ വില കൂടിയിട്ടും കർഷകർക്ക് നേട്ടമില്ല

കോട്ടയം: പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്. കടുത്ത ചൂട് തടുക്കാൻ ഉള്ള തണൽ വലയുടെയും ഓലയുടെയും വിലയും വർദ്ധിച്ചു. വേനൽ ശക്തമായതോടെ കൈതച്ചെടികൾ ഉണങ്ങാൻ തുടങ്ങി. പല തോട്ടത്തിലും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളത്തിന്റെയും കീടനാശിനിയുടെയും വിലRead More →