കാപ്പിക്കും കുരുമുളകിനും കുതിപ്പ്
കൽപറ്റ: കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം വിളനാശം കൂടിക്കൊണ്ടിരിക്കുമ്പോഴും കർഷകർക്ക് ആശ്വാസമായി കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ ഒരു ക്വിന്റൽ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കിൽ വ്യാഴാഴ്ച മാർക്കറ്റ് വില 36,000 രൂപയിലെത്തി. ഇതിന് ആനുപാതികമായി ഉണ്ടക്കാപ്പിക്കും വിലവർധനയുണ്ടായിട്ടുണ്ട്. ഉണ്ടക്കാപ്പി ക്വിന്റലിന് കഴിഞ്ഞ ഏപ്രിലിൽ ശരാശരി 12,100 രൂപവരെ ആയിരുന്നെങ്കിൽ 20,700 രൂപയാണ് വ്യാഴാഴ്ച ലഭിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യക്കാർ വർധിച്ചതാണ്Read More →




