കേരളാ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പൊതുതെളിവെടുപ്പ് നാളെ; കൂട്ടമായെത്തി പരാതി പറയാൻ സോളാർ വൈദ്യുതി ഉത്പാദകർ

തെളിവെടുപ്പിൽ പങ്കെടുക്കുവാൻ വലിയ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളുമായി സോളാർ വൈദ്യതി ഉത്പാദകാരുടെ കൂട്ടായ്‍മകൾ തിരുവനന്തപുരം: നാളെ നടക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിൽ പങ്കെടുത്ത് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കമ്മീഷന്റെ മുമ്പിൽ കൊണ്ടുവരുവാനും അടിയന്തിര ഇടപെടൽ തേടുവാനും തയ്യാറെടുത്ത് കേരളത്തിലെ ഗാർഹീക സോളാർ വൈദ്യുതി ഉത്പാദകർ. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസ് ഹാളിലാണ് തെളിവെടുപ്പ് നടക്കുന്നത്. സോളാർ ഉത്പാദനവും കെഎസ്ഇബി നിലപാടുകളിലെ വൈരുധ്യങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായRead More →

ഇറാനിലെ ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക് കൈമാറാൻ കരാറൊപ്പിട്ടു

ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐ.പി.ജി.എൽ.) ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ്Read More →

വാഷിങ്ടൺ: യു.എസ് റീടെയിൽ ഭീമൻ വാൾമാർട്ട് നൂറുകണക്കിന് കോർപ്പറേറ്റ് ജോലികൾ ഒഴിവാക്കുന്നു. വാൾസ്​ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വാൾമാർട്ടിന്റെ ചെറിയ ഓഫീസുകളായ ഡള്ളാസ്, അറ്റ്ലാന്റ, ടോർണാന്റോ എന്നിവിടങ്ങളിൽ നിന്നുള്ളവരോട് സെൻട്രൽ ഹബ്ബിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്. ബെന്റോവില്ല, ഹോബോക്കൻ, ദക്ഷിണ കാലിഫോർണിയ എന്നിവിടങ്ങളിലെ ഹബ്ബുകളിലേക്ക് മാറാനാണ് വാൾമാർട്ട് നൽകിയിരിക്കുന്ന നിർദേശം. വീട്ടിലിരുന്ന ജോലി ചെയ്യാൻ ചില ജീവനക്കാർക്ക് ഇപ്പോഴും വാൾമാർട്ട് അവസരമൊരുക്കുന്നുണ്ട്. ഇവരോടും ഓഫീസുകളിൽ തിരിച്ചെത്താൻ കമ്പനി നിർദേശംRead More →

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി: 2.959 കീ.മി നീളമുള്ള പുലിമുട്ട് പൂര്‍ത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 കീ.മി നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടർ) പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇപ്പോൾ പുലിമുട്ടിന്‍റെ സംരക്ഷണ ഘടകങ്ങളായ ആർമറും Accropode-ഉം സ്ഥാപിക്കുന്നത് ധൃതഗതിയിൽ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. കടലിൽ തുറമുഖത്തിനു ചുറ്റും നിർമ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ കരിങ്കൽ ഭിത്തിയാണ് പുലിമുട്ട് (ബ്രേക്ക് വാട്ടർ). തിരമാലകളിൽ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ളRead More →

തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജര്‍മ്മനി; കേരളത്തിലെ ഗോഥെ-സെന്‍ട്രം കേന്ദ്രങ്ങളില്‍ സൗജന്യ സെഷനുകള്‍

കൊച്ചി: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ്മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മ്മനിയിലേയ്ക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ജര്‍മ്മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള സെഷനുകള്‍ ജര്‍മ്മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 16 (വ്യാഴം) നും തിരുവനന്തപുരത്തെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 17 (വെള്ളി) നും വൈകുന്നേരം 3.30 മുതല്‍ നടക്കുംതിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റുകള്‍Read More →