പോപ്പുലര്‍ വെഹിക്കിള്‍സിന്‍റെ വരുമാനം 4,274.7 കോടി
കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് വര്‍ധന. നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 176.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി. മുന്‍വര്‍ഷംRead More →



