ക്രൂഡ് ഓയിലിന്റെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രം
ന്യൂഡൽഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 9600 രൂപ എന്ന നിരക്കിലായിരുന്നു നിലവില്‍ വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഈടാക്കിയിരിക്കുന്നത്. ഇത് 8400 രൂപയായി കുറച്ചു. സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സ്സൈസ് ഡ്യൂട്ടി എന്ന രൂപത്തിലാണ് നികുതി ചുമത്തുന്നത്. പുതിയ നിരക്കുകള്‍ മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവയുടെ കയറ്റുമതിയിലെ സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി പൂജ്യമായി നിലനിര്‍ത്തി. 2022Read More →



