വാഷിങ്ടൺ: എ.ഐ കരുത്തിൽ പുത്തൻ കുതിപ്പിനൊരുങ്ങുന്ന യു.എസ് ടെക് ഭീമൻ ആപ്പിളിന് പുതിയ നേട്ടം. മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആപ്പിൾ മാറി. കഴിഞ്ഞ ദിവസം നടന്ന ഡെവലപ്പർ കോൺഫറൻസിൽ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആപ്പിളിന്റെ നേട്ടം. ആപ്പിളിന്റെ ഓഹരികൾക്ക് കഴിഞ്ഞ ദിവസം നാല് ശതമാനം നേട്ടമാണുണ്ടായത്. ഇതോടെ ഓഹരി വില 215.04 ഡോളറായി ഉയർന്നു. ആപ്പിളിന്റെ വിപണിമൂല്യം 3.29 ട്രില്യൺ ഡോളറായും കൂടി. രണ്ടാമതുള്ളRead More →

വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വായ്പനയത്തിലാണ് പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് മാറ്റം വരുത്താതിരുന്നത്. വായ്പ അവലോകന സമിതിയിലെ എല്ലാവരും തീരുമാനത്തെ അനുകൂലിച്ചുവെന്നും ഫെഡറൽ റിസർവ് അറിയിച്ചു. യു.എസിൽ പലിശനിരക്ക് 5.25 ശതമാനം മുതൽ 5.5 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് ഫെഡറൽ റിസർവ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഏഴാം തവണയാണ് പലിശനിരക്കിൽ മാറ്റം വരുത്താത്ത നടപടിയുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നത്.Read More →

എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും വായ്പാ സൗകര്യം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് സ​മ്പാ​ദ്യ പോ​ളി​സി​ക​ളി​ലും പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വാ​യ്പ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി(​ഐ.​ആ​ർ.​ഡി.​എ). പോ​ളി​സി​ക​ളു​ടെ നി​ബ​ന്ധ​ന​ക​ളും ഉ​പാ​ധി​ക​ളും സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്താ​ൻ നേ​ര​ത്തെ അ​നു​വ​ദി​ച്ച 15 ദി​വ​സ​ത്തെ സ​മ​യം 30 ദി​വ​സ​മാ​ക്കി കൂ​ട്ടി​യ​താ​യും ഐ.​ആ​ർ.​ഡി.​എ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പെ​ൻ​ഷ​ൻ പ്ലാ​നു​ക​ളി​ൽ ചി​ല അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കാ​നും ഇ​നി സാ​ധി​ക്കും. ഉ​ന്ന​ത പ​ഠ​നം, മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട് നി​ർ​മാ​ണം,Read More →

ആപ്പിളിനെ തകർക്കാൻ സാംസങ്ങുമായി കൈകോർക്കാൻ ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ പ്ലാറ്റ്‌ഫോം ആയ ചാറ്റ്ജിപിടിയുമായി സഹകരിക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ തീരുമാനം ടെക് ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ആപ്പിളിന്റെ ഭാവി ഉൽപ്പന്നങ്ങളിൽ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾക്കുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണികളിലടക്കം ആപ്പിൾ ഓഹരികൾ പറക്കുകയാണ്. എന്നാൽ യുഎസ് വ്യവസായ പ്രിയനായ സാക്ഷാൽ ഇലോൺ മസ്‌ക് ആപ്പിളിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നു പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്. ആപ്പിൾ- ഓപ്പൺ എഐ സഹകരണത്തിൽRead More →

കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കടുത്ത വെല്ലുവിളിയായി ഭക്ഷ്യ വിലക്കയറ്റം

കൊച്ചി: ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങൾ, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിൽ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയിൽ ജനുവരി മാസത്തിന്Read More →