എസ്ബിഐയുടെ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.75 ശതമാനം വരെ കൂട്ടി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് മാറ്റം. 46 ദിവസം, 179 ദിവസം, 180 ദിവസം, 210 ദിവസം, 211 മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ എന്നീ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ഉയര്‍ന്ന പലിശ ലഭിക്കും. മേയ് 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായി.Read More →




