പ്രവർത്തനരഹിതമായ വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം

ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക. അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല. 2024 ജനുവരി 31-ന്, നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.Read More →

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ൽ ജി.​എ​സ്.​ടി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​പാ​രി സ​മ​ർ​പ്പി​ക്കു​ന്ന റി​ട്ടേ​ണു​ക​ളി​ൽ (ജി.​എ​സ്.​ടി.​ആ​ർ-8) ഇ​നി എ​ത്​ സം​സ്ഥാ​ന​ത്തേ​ക്കാ​ണെ​ന്ന​തും രേ​ഖ​​​പ്പെ​ടു​ത്ത​ണം. ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ഓ​ൺ​​ലൈ​ൻ വ്യാ​പാ​ര​ങ്ങ​ളു​ടെ റി​ട്ടേ​ണി​ൽ നി​കു​തി എ​ത്ര എ​ന്ന​തി​നൊ​പ്പ​മാ​ണ്​ ഇ​നി മു​ത​ൽ സം​സ്ഥാ​ന വി​വ​ര​ങ്ങ​ളും ന​ൽ​കേ​ണ്ട​ത്. കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്​ നി​കു​തി വ​രു​മാ​ന കാ​ര്യ​ത്തി​ൽ ഇ​ത്​ ഏ​റെ ഗു​ണം​ചെ​യ്യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്‌ ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് പോ​ലു​ള്ള ഇ-​കൊ​മേ​ഴ്സ്Read More →

തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ ജപ്പാനിൽ അവധി വിലകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽനിന്നും മറ്റ്‌ തുറമുഖങ്ങളിൽ നിന്നുമുള്ള വരവിൽ കാലതാമസം നേരിട്ടത്‌ ഇന്ത്യൻ ടയർ ഭീമൻമാരെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ എത്തുമെന്ന പ്രതീക്ഷയിൽ ആഭ്യന്തര മാർക്കറ്റിൽ താൽപര്യം കാണിക്കാതെ വിട്ടുനിന്ന വ്യവസായികൾRead More →

ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് ഐപിഒ

കൊച്ചി: ഇന്ത്യയില്‍ എത്തനോള്‍ അധിഷ്ഠിത രാസവസ്തുക്കളുടെ ഉല്പാദകരില്‍ മുന്നിരക്കാരായ ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 325 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 6,526,983 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറസ് ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്Read More →

ഐജിഎല്‍ സോളാര്‍ റൂഫ്ടോപ്പ്, ബാറ്ററി റീസൈക്ലിംഗ് മേഖലയിലേക്ക്

ബെംഗളൂരു: സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐജിഎല്‍) റൂഫ്ടോപ്പ് സോളാര്‍ സെഗ്മെന്റിലും ബാറ്ററി റീസൈക്ലിംഗിലും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട്. വാതക വിതരണത്തിന്റെ പ്രധാന ബിസിനസുകള്‍ക്കപ്പുറം കമ്പനിയുടെ വരുമാന സ്ട്രീം വൈവിധ്യവത്കരിക്കാന്‍ ഈ നീക്കം സഹായിക്കും. മാത്രമല്ല, നെറ്റ്-സീറോ ടാര്‍ഗെറ്റുകള്‍ കൈവരിക്കാനും സഹായകരമാകും. സിറ്റി ഗ്യാസ് വിതരണത്തിനും ദ്രവീകൃത പ്രകൃതി വാതകത്തിനും അപ്പുറം കമ്പനിയുടെ പ്രധാന ബിസിനസുകള്‍ വൈവിധ്യവത്കരിക്കാനാണ് ഐജിഎല്‍ ആഗ്രഹിക്കുന്നത്. ഇവി ബാറ്ററി റീസൈക്ലിംഗും സോളാര്‍ റൂഫ്ടോപ്പുംRead More →