ഹോർട്ടികോർപ്പ് സ്റ്റാളുകളിലും പച്ചക്കറികൾക്ക് തീവില

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട്‌ ലറ്റുകളിൽ 110 രൂപ വരെയുമായി വില. ഹോർട്ടികോർപ്പിന്‍റെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്‍റെ സ്റ്റാളിൽ അൽപ്പം ഭേദപ്പെട്ട നിലയാണ്. കൊച്ചിയിൽ തക്കാളിക്ക് 105 രൂപയെങ്കിൽ തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്. ഹോർട്ടി കോർപ്പ്Read More →

ഗോതമ്പ് വിലസ്ഥിരത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

മുംബൈ: രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഗോതമ്പ് വിലസ്ഥിരത ഉറപ്പാക്കാന്‍ ഉചിതമായ നയപരമായ ഇടപെടലുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍. ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ സമിതി യോഗത്തിന് ശേഷം, ഗോതമ്പ് വില സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കിലോയ്ക്ക് രണ്ട് രൂപ വരെ വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 20 വരെ, ഗോതമ്പിന്റെ ശരാശരിRead More →

റബർ കയറ്റുമതി ഇന്‍സെന്‍റിവ് നിർത്തുന്നു

കോട്ടയം: റബർ കയറ്റുമതി ഇന്‍സെന്‍റിവ് റബർ ബോർഡ് നിർത്തുന്നു. ആഭ്യന്തര റബർ വിലയേക്കാൾ അന്താരാഷ്ട്ര വില ഉയർന്നുനിന്നപ്പോൾ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പിൻവലിക്കുന്നത്. ഇൻസെന്‍റിവ് ഉണ്ടായിട്ടും കയറ്റുമതി കാര്യമായി വർധിച്ചിരുന്നില്ല. ഇതോടെയാണ് ജൂൺ 30ന് അവസാനിക്കുന്ന പദ്ധതിയുടെ കാലാവധി നീട്ടേണ്ടതില്ലന്ന ബോർഡിന്‍റെ തീരുമാനം. നിലവിൽ റബറിന്‍റെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാൾ ഉയർന്നുനിൽക്കുകയാണ്. ഷീറ്റ് റബർ കയറ്റുമതിക്ക് കിലോക്ക് അഞ്ചുരൂപ ഇന്‍സെന്‍റിവാണ് പ്രഖ്യാപിച്ചിരുന്നത്. കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40Read More →

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം വി​ദേ​ശ​നി​ക്ഷേ​പം ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴു​കി​യെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ യു.​എ.​ഇ​ക്ക്​ ര​ണ്ടാം സ്ഥാ​നം. വി​ദേ​ശ​നി​ക്ഷേ​പം ലോ​ക​ത്ത് പൊ​തു​വെ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​ത്തി​ലാ​ണ്​ 200 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​ക്കു​ശേ​ഷം ​ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പ​മെ​ത്തി​യ രാ​ജ്യ​മാ​കാ​ൻ യു.​എ.​ഇ​ക്ക്​ സാ​ധി​ച്ച​ത്. 2023ൽ ​മാ​ത്രം 35 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ നി​ക്ഷേ​പ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള നി​ക്ഷേ​പ​ത്തി​ൽ അ​റ​ബ്, പ​ശ്ചി​മേ​ഷ്യ, മി​ഡി​ലീ​സ്റ്റ്​ മേ​ഖ​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്​ രാ​ജ്യ​മു​ള്ള​ത്. എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള വി​ദേ​ശ നി​ക്ഷേ​പംRead More →

ന്യൂഡൽഹി: രാജ്യത്ത് ഉപഭോഗവർധന ലക്ഷ്യമിട്ട് ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റായതിനാൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഇതിൽ ഇടംപിടിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദായ നികുതിയിലും സർക്കാർ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ് വാർത്തകൾ. പുതിയ നികുതി സ്കീമിലാവും മാറ്റങ്ങൾക്ക് സാധ്യത. ആദായ നികുതി ഇളവ് പരിധി മൂന്ന് ലക്ഷത്തിൽRead More →