കാപ്പി കയറ്റുമതി 10,000 കോടി കടന്നു

ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ 12.22 ശതമാനം ഉയർന്ന് 128 കോടി ഡോളറി (10,632 കോടി രൂപ)ലെത്തി. 2022ൽ 114 കോടി ഡോളറി​​ന്റേതായിരുന്നു (9470 കോടി രൂപ) കയറ്റുമതി. ഏഷ്യയിലെ മൂന്നാമത്തെ വലിയ കാപ്പി ഉൽപാദകരും കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. അറബിക്ക, റോബസ്റ്റ കാപ്പി ഇനങ്ങളാണ് രാജ്യത്ത് കൂടുതൽ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പിക്കുരുവിൽ റോബസ്റ്റ​യെക്കാൾRead More →

അയൽ സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നതും വെളിച്ചെണ്ണക്ക്‌ പ്രാദേശിക ആവശ്യം കുറഞ്ഞതും നാളികേര മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വീണ്ടും ഉയർന്നതും അതിന് കാരണമാണ്. സംസ്ഥാനത്ത്‌ കൊപ്രക്ക്‌ 10,000 രൂപയുടെ നിർണായക താങ്ങ്‌ കഴിഞ്ഞാഴ്ച നഷ്‌ടപ്പെട്ടത്‌ കർഷരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ്‌ വിപണിക്ക്‌ കൂടുതൽ മികവ്‌ സമ്മാനിക്കുമെന്ന നിഗമനത്തിൽ ഉയർന്ന അളവിൽ കൊപ്ര ശേഖരിച്ചിട്ടുള്ള ഗ്രാമീണ മേഖല അൽപം പിരിമുറുക്കത്തിലാണ്‌. ഈ വർഷം താങ്ങുവിലക്ക്‌ കൊപ്രRead More →

കടലോളം നേട്ടങ്ങളുമായി കൊച്ചി കപ്പൽശാല

വിദേശങ്ങളിൽനിന്നുള്ള നിരവധി കപ്പൽ നിർമാണ കരാറുകൾ ഉൾപ്പെടെയുള്ള മികച്ച വരുമാനവും ഓഹരി കുതിപ്പുമായി നേട്ടങ്ങളുടെ നെറുകയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചി ഷിപ്പ് യാർഡ്. ഇതുവരെ വാണിജ്യ, പ്രതിരോധ മേഖലകളിൽനിന്നായി കൊച്ചി കപ്പൽശാലക്ക് ലഭിച്ചത് 22,000 കോടിയുടെ കപ്പൽ നിർമാണ കരാറാണ്. 2023-24 സാമ്പത്തിക വർഷത്തിലെ കൊച്ചി കപ്പൽശാലയുടെ നികുതിക്ക് മുമ്പുള്ള ലാഭം 1093.62 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭംRead More →

ഇന്ത്യൻ ഓഹരി വിപണിക്ക് അടുത്തയാഴ്ച ഏറെ നിർണായകമാണ്. ജൂൺ നാലിന് വരുന്ന പൊതുതെരഞ്ഞെടുപ്പ് ഫലമാണ് വിപണിയുടെ ഗതി നിർണയിക്കുക. ജൂൺ ഒന്നിന് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലവും ​ഹ്രസ്വകാലത്തിൽ നിർ​ണായകമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപനയുടെ തോത് കുറഞ്ഞിട്ടുണ്ട്. അവർ വൈകാതെ ഇന്ത്യൻ വിപണിയിലേക്ക് പണവുമായി തിരിച്ചുവരും. തെരഞ്ഞെടുപ്പ് ഫലം വന്ന് അനിശ്ചിതത്വത്തിന്റെ കാർമേഘം നീങ്ങാനാവും വൻകിട നിക്ഷേപകർ കാത്തിരിക്കുന്നുണ്ടാവുക. ചൈനീസ്, ഹോങ്കോങ് വിപണികളിൽ ഓഹരി വില ഇടിഞ്ഞപ്പോൾ ഇന്ത്യയിൽനിന്ന്Read More →

തിരുവനന്തപുരം: കേരളത്തിലെ സൗര വൈദ്യുതോൽപാദന രംഗത്ത് സജീവമാകാൻ അദാനി ഗ്രൂപ് പദ്ധതി. ഗാർഹിക സൗരോർജ ഉൽപാദനം വിപുലമാക്കുന്നതിന് വിപുല പദ്ധതി നടപ്പാക്കുമെന്ന് അദാനി സോളാർ നാഷനൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ് സോളാർ പാനലിന്റെ കേരളത്തിലെ പ്രധാന വിതരണക്കാരായ അൽമിയ ഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചു. കേരളത്തിൽ ഇതുവരെ 1000 മെഗാവാട്ട് സൗരോർജ പദ്ധതികളാണ് വിവിധ കമ്പനികൾ വഴി നടപ്പാക്കിയിട്ടുള്ളത്. അതിൽ 225Read More →