ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ വിപണി മുന്നേറുന്നു
കൊച്ചി: വിദേശ ഫണ്ടുകൾ സൃഷ്ടിച്ച കടുത്ത വില്പന സമ്മർദ്ദം അതിജീവിച്ച് ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ ഓഹരി വിപണി മികച്ച വളർച്ച നേടുന്നു. പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതീക്ഷിച്ച വിജയം നേടില്ലെന്ന വിലയിരുത്തലും ചൈനയുടെ സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച സാദ്ധ്യതകളുമാണ് വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തിന് വേഗത കൂട്ടുന്നത്. മേയ് മാസം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 22,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്.Read More →


