കോഴിക്കോട്: സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 52,880 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. തുടർച്ചയായ മൂന്നാംതവണയാണ് സ്വർണവില കുറയുന്നത്. മേയ് 20ലെ വിലയായ 55,120 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന വില. ഇതിന് പിന്നാലെ രണ്ടാഴ്ച കൊണ്ട് 2240 രൂപയാണ് പവന് കുറഞ്ഞത്. Read More →

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന്, ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ശനിയാഴ്ച ഗണ്യമായ ഉയർച്ചയുണ്ടായതോടെയാണ് റിലയൻസ് ഗ്രൂപ്പിനെ മറികന്നത്. ബ്ലൂംബെർഗ് ബില്യനയർ സൂചിക പ്രകാരം 111 ബില്യൻ ഡോളർ ആസ്തിയുമായി 11-ാം സ്ഥാനത്താണ് അദാനി. 109 ബില്യൻ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി തൊട്ടുപിന്നിലുണ്ട്. അടുത്ത പത്തു വർഷം 90Read More →

നിഷ കെ. ദാസ് ഫെഡറൽ ബാങ്ക് കോട്ടയം സോൺ മേധാവി

കോട്ടയം: ഫെഡറൽ ബാങ്ക് കോട്ടയം സോണിന്റെ പുതിയ മേധാവിയായി നിഷ കെ. ദാസ് ചുമതലയേറ്റു. മുപ്പതിലധികം വർഷത്തെ അനുഭവസമ്പത്തുള്ള നിഷ കെ. ദാസ് ബ്രാഞ്ച് ബാങ്കിംഗ്, ക്രെഡിറ്റ്, ഫോറെക്സ് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. ബാങ്കിന്റെ ഇരിഞ്ഞാലക്കുട, തിരുവനന്തപുരം റീജിയനുകളുടെ മേധാവിയായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്നു ജില്ലകളിലെ 132 ശാഖകൾ ഉൾപ്പെടുന്ന അഞ്ചു റീജിയനുകളാണ് കോട്ടയം സോണിന്റെ പരിധിയിൽ വരുന്നത്.Read More →

ഐടി കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്

വമ്പന്‍ ഐടി കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയതായി കണക്കുകള്‍. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എൽടിഐ മൈൻഡ്ട്രീ, എച്ച്സിഎൽ ടെക് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മികച്ച അഞ്ച് ഐടി കമ്പനികളിൽ 2023-24 സാമ്പത്തിക വർഷത്തിൽ 25,000 വനിതാ ജീവനക്കാരാണ് കുറഞ്ഞത്. സ്റ്റാഫിംഗ് സ്ഥാപനമായ എക്സ്ഫെനോയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഈ കാലയളവിൽ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5,40,000 ൽRead More →

67 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ച് ജെഎസ്ഡബ്ല്യു പെയിന്റ്‌സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതിസൗഹാര്‍ദ്ദ പെയിന്‍റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളര്‍ (ഏകദേശം 67 കോടി രൂപ) പ്രവര്‍ത്തന ലാഭം കൈവരിച്ചു. ബിസിനസിനു തുടക്കം കുറിച്ച് അഞ്ചു വര്‍ഷമെന്ന ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിലാണ് കമ്പനി പ്രവര്‍ത്തന ലാഭം കൈവരിച്ചത്. കമ്പനിയുടെ ആകെ വരുമാനം 2000കോടി രൂപ എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ പത്തിരട്ടി കൂടുതല്‍Read More →