ട്രംപിന് സംഭാവന നൽകി മസ്ക്; ഇളവുകൾക്ക് വേണ്ടിയാണ് പണം നൽകിയതെന്ന് ഡെമോക്രാറ്റുകൾ
വാഷിങ്ടൺ: ഡോണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംഭാവന നൽകി ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്. ഡോണാൾഡ് ട്രംപിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമിറ്റിക്കാണ് സംഭാവന നൽകിയത്. ബ്ലുംബെർഗാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, എത്ര തുകയാണ് മസ്ക് സംഭാവനയായി നൽകിയതെന്ന് വ്യക്തമല്ല. എന്നാൽ, ഗണ്യമായ തുക മസ്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂലൈ 15നാണ് ട്രംപിന് ലഭിച്ച സംഭാവനകളെ കുറിച്ചുള്ള വിവരങ്ങൾ പൂർണമായും പുറത്ത് വരിക. സംഭാവനRead More →



