ഇന്ത്യയിലുൾപ്പെടെ 14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ​ഫോൺ നിർമാതാക്കളിൽ ഒരാളായിരുന്ന ഫിന്നിഷ് കമ്പനിയായ നോക്കിയ ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നു. 14,000 ത്തോളം വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ലോകമെമ്പാടും ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരുടെ എണ്ണം കുറക്കും. ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 74,000 ത്തോളം ജീവനക്കാരാനുള്ളത്. ഇതി​ൽ 17,000ത്തോളം ജീവനക്കാർ ഇന്ത്യയിലാണ്. ആഗോളതലത്തിൽ 20ശതമാനം ജീവനക്കാരെയാണ് നോക്കിയ കുറക്കുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, ​മൈക്രോസോഫ്റ്റ്,Read More →

ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും -കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ -ഡീസൽ വില ഓരോ 15 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യുമെന്ന് കേന്ദ്രം. രാജ്യ​ത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക ​എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അധിക എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 11.9 രൂപയാകും. ഡീസലിന് 7.8 രൂപയും. എന്നാൽ, ചില്ലറ വിൽപ്പന വിലയെ ഈ ഇളവ് ബാധിക്കില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട്Read More →

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്, ഈ സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ ഇന്ന് അവസരങ്ങളുണ്ട്. ഇതിന്റെ ഭാഗമായി, നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ ഇതിനകം രൂപം നൽകിയിട്ടുണ്ട്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെRead More →

ഗുജറാത്തിലെ പ്ലാന്റിൽ 10,819 കോടി നിക്ഷേപിക്കാൻ മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. വിൽപ്പന ചാർട്ടിൽ മാസംതോറും മുകളിലേക്ക് കുതിക്കുന്ന മാരുതി, വാഹനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനായി പുതിയ ചുവടുവയ്പ്പിനൊരുങ്ങുകയാണ്. ഇതിനായി മാരുതി സുസുക്കിയുടെ ഗുജറാത്തിലെ ഗോരജ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ പ്ലാന്റിൽ 10,189 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇ.ടി.ഓട്ടോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ ഈ പ്ലാന്റിന്റെ പ്രതിവർഷ ഉത്പാദന ശേഷി 2.50 ലക്ഷം യൂണിറ്റായി ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ വലിയRead More →

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് മണിപ്പാല്‍ ഹോസ്പിറ്റല്‍

പ്രമുഖ ആശുപത്രി ശൃംഖലയായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഓഹരിവിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്പനയിലൂടെ 8,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള നിക്ഷേപകര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ തങ്ങളുടെ കൈവശമുള്ള 43.2 മില്യണ്‍ ഓഹരികള്‍ വിറ്റഴിക്കും. ഐപിഒയില്‍ പുതിയ ഓഹരികളുടെ വില്പനയും ഉണ്ടാകും. ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒകളിലൊന്നാകും ഇത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടെമാസെക് (Temasek Holdings) മണിപ്പാല്‍ ഹോസ്പിറ്റലില്‍ 2023ല്‍Read More →