കൊച്ചി: വേനലവധിക്ക് സ്വദേശത്തെത്തുന്ന പ്രവാസി മലയാളികളെ വരവേൽക്കാൻ ‘സ്വാഗതം മലയാളമണ്ണിലേക്ക്’ ക്യാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമകളായി സൂക്ഷിക്കാനാകുന്ന കേരള ഡയറി, വിവിധ ഇടങ്ങളിൽ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളവുമായി സഹകരിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ, പ്രവാസ ജീവിതം നയിക്കുന്ന മലയാളിയുടെRead More →

ഫോര്‍ട്ട് കൊച്ചി ടൂറിസം കര്‍മപദ്ധതിയ്ക്ക് 2.82 കോടിയുടെ ഭരണാനുമതി

കൊച്ചി: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതിയ്ക്ക് 2.82 കോടി രൂപയുടെ ഭരണാനുമതി. ഈയാഴ്ച ചേര്‍ന്ന വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘ഫോര്‍ട്ട് കൊച്ചിയില്‍ വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കര്‍മ പദ്ധതിക്ക് 2,82,08,000 രൂപയുടെ അനുമതി നല്‍കിയത്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയില്‍ ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ പ്രൗഢിയുംRead More →

രാജ്യത്തെ എഐ സിരാകേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

ദ്വിദിന രാജ്യാന്തര ജെന്‍ എഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം കൊച്ചി: ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജെന്‍ എഐയുടെ രാജ്യത്തെ സിരാകേന്ദ്രമായി മാറാന്‍ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി(എഐ)ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് ലുലുRead More →

മടക്കിവയ്ക്കാനാകുന്ന Galaxy Z Fold6,  Z Flip6 എന്നീ ഫോണുകള്‍ പുറത്തിറക്കി സാംസങ്

ഗ്യാലക്സി AI ഇനി പുത്തന്‍ ഉയരങ്ങളില്‍ കൊച്ചി, ജൂലൈ 11, 2024:   AI യുടെ അതിനൂതന സാധ്യതകളുമായി ഗ്യാലക്സി ബഡ്സ് 3, ബഡ്സ് 3 പ്രോ എന്നിവയ്ക്കൊപ്പം Galaxy Z Fold6,  Galaxy Z Flip6 എന്നിവ പാരീസില്‍ പുറത്തിറക്കി സാംസങ്.സാംസങിന്റെ നീണ്ടകാലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ മേഖലയില്‍ കരുത്താര്‍ന്ന മുന്നേറ്റം നടത്തുന്നതിന് തങ്ങളെ സജ്ജമാക്കിയതായി സാംസങ് ഇലക്ട്രോണിക്സ് മൊബൈല്‍ എക്സ്പീരിയന്‍സ് ബിസിനസ് പ്രസിഡന്റും മേധാവിയുമായ ടി എം റോഹ് പറഞ്ഞു.Read More →

ചെങ്കടൽ പ്രതിസന്ധി: കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖല ആശങ്കയുടെ നടുക്കടലിൽ

കൊച്ചി: ചെങ്കടൽ പ്രതിസന്ധി തുടരുന്നതു കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ തള്ളിയിടുന്നത് ആശങ്കയുടെ നടുക്കടലിലേക്ക്. അയയ്ക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 500 കണ്ടെയ്നറുകൾ. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഷിപ്പിങ് നിരക്കുകളിൽ അഞ്ചിരട്ടി വരെയാണു വർധന. ഒഴിഞ്ഞ കണ്ടെയ്നറുകളുടെ ദൗർലഭ്യവും മെയിൻ ലൈൻ ഷിപ്പിങ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച അനിശ്ചിതത്വവും സൃഷ്ടിക്കുന്നതു വൻ പ്രതിസന്ധിയാണ്. ക്രിസ്മസ് സീസൺ മുന്നിൽക്കണ്ടു യുഎസ് – യൂറോപ്യൻ വിപണികളിൽ സമുദ്രോൽപന്നങ്ങൾ യഥാസമയം എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.Read More →