കോർപറേറ്റ് നികുതി വെട്ടിക്കുറക്കൽ: കോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഇടത്തരക്കാർ കനത്ത നികുതിഭാരം വഹിക്കുമ്പോൾ, കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശതകോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയാണെന്ന് കോൺഗ്രസ്. വ്യക്തിഗത ആദായനികുതി വരുമാനം കോർപറേറ്റ് നികുതിയെക്കാൾ വളരെയധികം വർധിച്ചതായ വിവരം പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തുവിട്ടതോടെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ജൂലൈ 11വരെയുള്ള കണക്കനുസരിച്ച് മൊത്തം പ്രത്യക്ഷ നികുതി വരുമാനം 5,74,357 കോടി രൂപയായി ഉയർന്നു. റീഫണ്ടുകൾ ഒഴിച്ചാൽ, ഇതിൽ 2,10,274 കോടി രൂപ മാത്രമാണ് കോർപറേറ്റ്Read More →

