ഒരു പണിയുമെടുക്കാതെ ആമസോൺ ശമ്പളമായി മൂന്ന് കോടി നൽകിയെന്ന വെളിപ്പെടുത്തലുമായി കമ്പനിയിലെ സീനിയർ ജീവനക്കാരൻ. കാര്യമായ ജോലിയൊന്നും ചെയ്യാതെ ആമസോൺ വൻ തുക ശമ്പളമായി നൽകിയെന്നാണ് ജീവനക്കാരൻ പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ബ്ലൈൻഡ് പ്ലാറ്റ്ഫോമിൽ നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നത്. സീനിയർ ടെക്നിക്കൽ പ്രോഗ്രാം മാനേജറായി ചുമതലയേറ്റെടുത്ത താൻ ഏകദേശം 3.10 കോടി രൂപ ശമ്പളമായി വാങ്ങിയെങ്കിലും ജോലിയൊന്നുമുണ്ടായിരുന്നില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ഗൂഗ്ളിലെ ജോലി പോയതിനെ തുടർന്നാണ് ഒന്നര വർഷം മുമ്പ് താൻRead More →

പാരീസ്: ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അറസ്റ്റിൽ. പാരീസിലെ ബൂർഗെറ്റ് വിമാനത്താവളത്തിൽവെച്ച് ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹം അറസ്റ്റിലായത്. ഫ്രാൻസിലെ പ്രാദേശിക ടി.വി ചാനലുകളായ ടി.എഫ്1 ടി.വി, ബി.എഫ്.എം ടി.വി എന്നിവയാണ് ​ടെലിഗ്രാം മേധാവിയുടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്. ​പ്രൈവറ്റ് ജെറ്റിൽ ഫ്രാൻസിലെത്തിയ അദ്ദേഹത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ടെലിഗ്രാമിൽ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെRead More →

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി  സ്ഥാപിക്കും

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി  സ്ഥാപിക്കും,  ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി  കൊച്ചിയിൽ കൊച്ചി: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരിൽ  തുടങ്ങുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ  പത്തേക്കര്‍ സ്ഥലത്താണ് റോബോട്ടിക് പാര്‍ക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) കൊച്ചിയിൽ  സംഘടിപ്പിച്ച റോബോട്ടിക്സ് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22Read More →

കേരള താളി ഹെയർ കെയർ ശ്രേണി അവതരിപ്പിച്ച് മാമാഎർത്ത്

കൊച്ചി: പുതിയ കേരള താളി ഹെയർ കെയറിൻ്റെ ശ്രേണി പുറത്തിറക്കി മാമാഎർത്ത്. കേരളത്തിൻ്റെ സമ്പന്നവും പ്രകൃതിദത്തവുമായ സാംസ്കാരിക പൈതൃകത്തിനുള്ള ആദരവായ ശ്രേണി, സമഗ്രമായ മുടി സംരക്ഷണത്തിൽ പ്രകൃതിയുടെ ഏറ്റവും മികച്ച നന്മകൾ ഒരുമിച്ച് കൊണ്ടുവരുന്നു. പരമ്പരാഗത കേരള താളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വൈവിധ്യമാർന്നതും പോഷകപ്രദവുമായ ചേരുവകളുടെ സമന്വയമാണ് പുതിയ ഹെയർ കെയർ ശ്രേണി. കേശസംരക്ഷണത്തിൽ കാലാകാലങ്ങളായി പരീക്ഷിച്ച് പേരുകേട്ട ചെമ്പരത്തി, ഷിക്കക്കൈ, നെല്ലിക്ക എന്നിവ പോലെയുള്ള പ്രകൃതിദത്ത ചേരുവകളോടെയാണ്Read More →

ദുരിതമേഖലയിൽ സഹായഹസ്തവുമായി ഇസാഫ് ബാങ്ക്

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിലുള്ള ആളുകൾക്കായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച ‘ഞങ്ങളുമുണ്ട് കൂടെ’ തൊഴിൽമേളയിലൂടെ യുവാക്കൾക്ക് ജോലി നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത തൊഴിൽമേളയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക്  ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഓഫർ ലെറ്ററുകൾ ബാങ്ക് വിതരണം ചെയ്തു. മന്ത്രി കെ രാജൻ, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടിRead More →